1 GBP = 103.70

നികുതി വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അമല പോള്‍; ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കി

നികുതി വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അമല പോള്‍; ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കി

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നികുതി വെട്ടിക്കാനുദ്ദേശിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് അമല പറഞ്ഞു.

പുതുച്ചേരിയില്‍ തനിക്ക് വാടക വീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍രജിസ്റ്റര്‍ ചെയ്തതെന്നും അമല മൊഴിനല്‍കി. ക്രൈംബ്രാഞ്ചിന്റെ ഓഫീസിലെത്തിയാണ് അമല പോള്‍ മൊഴി നല്‍കിയത്.

പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല പോള്‍ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.

പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമല പോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത്. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more