1 GBP = 103.12

‘പള്‍സറിന് വേണ്ടി ആളൂരിറങ്ങും’; സുനിക്ക് വേണ്ടി ഇന്ന് കോടതിയില്‍ അഡ്വ ആളൂര്‍ വാദിക്കാനെത്തും

‘പള്‍സറിന് വേണ്ടി ആളൂരിറങ്ങും’; സുനിക്ക് വേണ്ടി ഇന്ന് കോടതിയില്‍ അഡ്വ ആളൂര്‍ വാദിക്കാനെത്തും

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വേണമെന്ന് നാളെ കോടതിയില്‍ പോലീസ് ആവശ്യപ്പെടും. സുനിക്ക് വേണ്ടി ഇന്ന്
കോടതിയില്‍ ഹാജരാകുന്നത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ബിജു ആന്റണി ആളൂര്‍. ഇതിനായി ഇന്ന് അദ്ദേഹം മുംബൈയില്‍ നിന്നും കൊച്ചിയിലെത്തും. കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമേ തനിയ്ക്ക് അറിയത്തുള്ളുവെന്ന് ആളൂര്‍ പറഞ്ഞു.

സൗമ്യ വധമുള്‍പ്പെടെ കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് ആളൂര്‍. ഇപ്പോള്‍ സുനിയ്ക്ക് വേണ്ടി വാദിക്കാന്‍ ആരാണ് ആളൂരിനെ ഏര്‍പ്പെടുത്തിയതെന്നും വ്യക്തമല്ല.

ആക്രമണത്തിനിരയായ നടി ഇന്ന് മാധ്യമങ്ങളെ കാണില്ല; തീരുമാനം പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more