1 GBP = 103.79
breaking news

പിണറായി കൊലപാതകങ്ങൾ; സൗമ്യക്ക് വേണ്ടി ആളൂരിറങ്ങും

പിണറായി കൊലപാതകങ്ങൾ; സൗമ്യക്ക് വേണ്ടി ആളൂരിറങ്ങും

തലശേരി: പിണറായിയിൽ ഒന്പത് വയസുകാരിയായ മകളേയും അച്ഛനേയും അമ്മയേയും കൊന്ന കേസിൽ അറസ്റ്റിലായ പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യയ്ക്കായി വിവാദ വക്കീൽ ബിജു ആന്റണി എന്ന ബി.എ.ആളൂർ കോടതിയിൽ ഹാജരാവും. തൃശൂരിൽ ട്രെയിനിൽ യാത്ര ചെയ്യവെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുമരിച്ച സൗമ്യയുടെ കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി കുപ്രസിദ്ധി ആർജിച്ചതാണ് ആളൂർ. പിണറായി കേസിലെ പ്രതി സൗമ്യയെ നേരത്ത നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. സൗമ്യയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്.

സൗമ്യയ്ക്ക് വേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ട് ആരാണ് തന്നെ സമീപിച്ചതെന്ന് ആളൂർ വ്യക്തമാക്കിയില്ല. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്‌ട്രേട്ട് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു സൗമ്യയുടെ മറുപടി. അതിനിടെയാണ് ആളൂരിന്റെ രംഗപ്രവേശം. കേസിന്റെ വിശദാംശങ്ങൾ പഠിച്ചശേഷം ജാമ്യപേക്ഷ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂർ പറഞ്ഞു. പെരുന്പാവൂരിലെ നിയമവിദ്യാർത്ഥിനി വധക്കേസിലെ മുഖ്യപ്രതി അമീറുൾ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കും വേണ്ടി ഹാജരായതും ആളൂരായിരുന്നു.

പടന്നക്കരയിലെ കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, സൗമ്യയുടെ മകൾ ഐശ്വര്യ എന്നിവരാണ് നാലു മാസത്തിനിടെ മരിച്ചത്. ഇവരെ കൊല്ലാൻ വിഷം വാങ്ങി നൽകിയത് സൗമ്യയുടെ സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സൗമ്യയുടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പലപ്പോഴായി ഇയാൾ വാങ്ങി നൽകാറുണ്ടായിരുന്നു. ഇതിന്റെ കൂടെ സൗമ്യയുടെ ആവശ്യപ്രകാരം എലിവിഷം വാങ്ങി നൽകിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എലിവിഷം വാങ്ങി വീട്ടിൽ സൂക്ഷിച്ച സൗമ്യ ഇത് അവസരം നോക്കി മകൾക്കും മാതാപിതാക്കൾക്കും ഭക്ഷണത്തിൽ ചേർത്ത് നൽകുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more