1 GBP =
breaking news

കൗൺഡൗൺ തുടങ്ങുകയായ്…. ഇനി 1 നാൾ കൂടി…. പന്ത് വായുവിൽ ഉയർന്ന്…. കൈആഞ്ഞു വീശി… ഗ്യാലറികളിലെ ഹർഷാരവങ്ങളുടെ അകമ്പടിയോടെ ആദ്യത്തെ സ്മാഷ് പായുമ്പോൾ താങ്കളുടെ മഹനീയ സാന്നിധ്യം നിർബ്ബന്ധമായും ഞങ്ങൾ പ്രതീക്ഷിച്ചോട്ടെ….?

കൗൺഡൗൺ തുടങ്ങുകയായ്…. ഇനി 1 നാൾ കൂടി…. പന്ത് വായുവിൽ ഉയർന്ന്…. കൈആഞ്ഞു വീശി… ഗ്യാലറികളിലെ ഹർഷാരവങ്ങളുടെ അകമ്പടിയോടെ ആദ്യത്തെ സ്മാഷ് പായുമ്പോൾ താങ്കളുടെ മഹനീയ സാന്നിധ്യം നിർബ്ബന്ധമായും ഞങ്ങൾ പ്രതീക്ഷിച്ചോട്ടെ….?

സ്നേഹിതരേ…

ഷെഫീല്‍ഡില്‍ വീണ്ടും ഒരു വോളിബോള്‍ മാമാങ്കം തുടങ്ങുകയാണല്ലോ.
ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബിന്റെ രണ്ടാമതു വോളിബോള്‍ ടൂര്‍ണമെന്‍റ്, 2017 നവംബര്‍ 4, ശനിയാഴ്ച ഷെഫീല്‍ഡ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പോർട്സിൽ (EIS) വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം വളരെ സന്തോഷത്തോടും, ആവേശത്തോടെയും സ്നേഹപൂർവ്വം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.

യൂറോപ്പിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഷെഫീൽഡിലേക്ക് ഒഴുകി എത്തുമ്പോൾ
സ്മാഷുകളുടെ പൊടിപൂരം കാണാനും, പ്രോൽസാഹിപ്പിക്കാനും ഒരിക്കൽ കൂടി നമുക്ക് ഒത്തു ചേരാം. എല്ലാവരേയും കുടുംബസമ്മേതം ക്ഷണിക്കുന്നു.

നേരത്തേ അറിയിച്ച പോലെ ഇത്തവണ യു.കെയിലെ ടീമുകളെ കൂടാതെ, യൂറോപ്പിലെ മറ്റു ടീമുകളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് വളരെ വിപുലമായ രീതിയില്‍ ഓള്‍ യൂറോപ് വോളിബോള്‍ ടൂര്‍ണമെന്‍റ് പോർക്കളത്തിൽ ഒരുക്കിയിരിക്കുന്നു.

മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന വോളിബോള്‍ മത്സരങ്ങൾ, യു.കെയിൽ ഉള്ള പഴയ തലമുറക്ക് ഒരു ഉണര്‍ത്തെഴുന്നേല്‍പ്പും, പുതിയ തലമുറക്ക് ആവേശവുമായി മാറ്റുന്നതിനും ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോൾ ക്ലബ് സംഘടിപ്പിക്കുന്ന ഈ കായികമേള തീർച്ചയായും കാരണമാകും.

ഈ അവസരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വോളിബോള്‍ ടൂര്‍ണമെന്‍റ് ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹായിച്ച, പങ്കെടുത്ത എല്ലാ വോളിബോള്‍ ക്ല്‍ബ്ബുകള്‍ക്കും, ഷെഫീൽഡിലെ എല്ലാ നല്ലവരായ കായിക പ്രേമികളോടുമുള്ള അകമഴിഞ്ഞ നന്ദിയും ഒരിക്കൽ കൂടി അറിയിച്ചുകൊള്ളുന്നു.

പോർക്കളത്തിൽ ഏറ്റുമുട്ടുന്ന ടീമുകൾ:
Switzerland, Vienna, Ireland, Sheffield, Liverpool, Birmingham, Woking, Cambridge, Peterborough, Preston, London, Cardiff.

രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമിന് ട്രോഫിയും, ക്യാഷ് അവാർഡും, അതുപോലെ ഏറ്റവും നല്ല കളിക്കാരനു വ്യക്തിഗത സമ്മാനവും നൽകുന്നതായിരിക്കും

ഈ വർഷം ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സ് നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ്, ഷെഫീൽഡ് ചില്‍ട്രെന്‍സ് ചാരിറ്റിക്കു വേണ്ടിയുള്ള ഈവെന്‍റ് ആയി നടത്തുവാന്‍ ആണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ഈ വര്‍ഷത്തെ ഓള്‍ യൂറോപ് വോളിബോള്‍ ടൂര്‍ണമെന്‍റ് ഒരു വന്‍ വിജയമായി തീര്‍ക്കുവാന്‍ എല്ലാവരെയും ഷെഫീൽഡ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പോർട്സ് സെന്ററിലേക്ക് സന്തോഷത്തോടും, ഉത്സാഹത്തോടും, വിശ്വാസത്തോടും, ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്യുമല്ലോ.

കാത്തിരിക്കാം, ആവേശത്താൽ…ആകാംഷയോടെ…പ്രതീക്ഷയോടെ…

SATURDAY ,NOVEMBER 4th, 2017 ഇനി വെറും 1 ദിനരാത്രങ്ങൾ കൂടി… ഈ ദിവസം നമ്മുടെ പ്രവാസ ജീവിതത്തിൽ എന്നും ഓർക്കാനുള്ള ഒരു കായിക മാമാങ്കം ആക്കി തിർക്കാൻ ഏവരുടേയും സഹകരണം പ്രതിക്ഷിക്കുന്നു.

നന്ദിയോടെ,

ഷെഫീൽഡ് സ്ട്രൈക്കേഴ്സ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more