1 GBP = 104.27
breaking news

കുഞ്ഞുമാലാഖ അലീവിയ ദൈവസന്നിധിയിലേക്ക് യാത്രയായി; വേദനയിൽ പ്രാർത്ഥനയോടെ ബർമിംങ്ഹാഹാമിലെ മലയാളി സമൂഹം…

കുഞ്ഞുമാലാഖ അലീവിയ ദൈവസന്നിധിയിലേക്ക് യാത്രയായി; വേദനയിൽ പ്രാർത്ഥനയോടെ ബർമിംങ്ഹാഹാമിലെ മലയാളി സമൂഹം…

ബർമിങ്ഹാമിൽ താമസിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസി ജേക്കബിൻ്റെയും മകളായ അലീവിയ (14) ഇന്നലെ രാത്രി രണ്ടുമണിക്ക് ദൈവസന്നിധിയിലേക്ക് യാത്രയായി.  കുറേ നാളുകളായി ചികിത്സയിലായിരുന്നു അലീവിയ. കോട്ടയം ചിങ്ങവനത്തിനടുത്ത് ചാന്നാനിക്കാട് സ്വദേശിയായ ജേക്കബ് എബ്രഹാമിൻ്റെ  ലിൻസി ജേക്കബിൻ്റേയും മകളാണ് അലീവിയ. യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന ക്രിസ്റ്റി അലീവിയയുടെ സഹോദരനാണ്. വർഷങ്ങളായി ബർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസിയുടെയും കുടുംബം ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലും സജീവമായിരുന്നു. കുഞ്ഞ് അലീവിയയുടെ നിര്യാണത്തിൽ കുടുംബത്തെ  ആശ്വസിപ്പിക്കുവാനായി  സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമുണ്ട്.

ക്‌നാനായ യാക്കോബായ സമുദായ അംഗമായ ജേക്കബ് എബ്രഹാം പ്രാർത്ഥന കൂട്ടായ്മകളിൽ സജീവമായിരുന്നു. അലീവിയയുടെ നിര്യാണത്തിൽ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലയിലെ മെത്രാപ്പോലീത്തയായ ഡോ. അയ്യൂബ് മോർ സിൽവാനോസ്, ഇടവക വികാരി റവ. ഫാ. ജോമോൻ പുന്നൂസ് തുടങ്ങിയവർ ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

കുഞ്ഞ് അലീവിയയുടെ  വേർപാടിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റിക്കി ജിജോ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്,,ദേശീയ സമിതിയംഗം സന്തോഷ് തോമസ്,  റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി പ്രസിഡൻ്റ് ജെസ്സിൻ ജോൺ, സെക്രട്ടറി സതീഷ് ദാമോദരൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  കുഞ്ഞിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more