1 GBP = 103.68
breaking news

രാജേഷ്​ വധം: മുഖ്യപ്രതി അലിഭായി കസ്റ്റഡിയിൽ

രാജേഷ്​ വധം: മുഖ്യപ്രതി അലിഭായി കസ്റ്റഡിയിൽ

തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെന്ന്​ പൊലീസ്​ ആരോപിക്കുന്ന അലിഭായി​ എന്ന സാലിഹ്​ ബിൻ ജലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിെലടുത്തത്. ഖത്തറിൽ നിന്നും ഇയാൾ കേരളത്തിലെത്തുമെന്ന്​ വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ​എല്ലാ വിമാനത്താവളത്തിലും പൊലീസ്​ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു​.

കീഴടങ്ങാൻ സന്നദ്ധമാണെന്ന്​ ത​​​​​െൻറ അഭിഭാഷകൻ മുഖേന അലിഭായി പൊലീസിനെ അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കീഴടങ്ങുന്നതിന്​ മുമ്പുതന്നെ അറസ്​റ്റ്​ ചെയ്യാനുള്ള നീക്കമാണ്​ പൊലീസ് നടത്തിയത്​. കൊല നടത്താൻ അലിഭായിക്കൊപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും മറ്റൊരാളെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തിട്ടുണ്ട്​. ഷംസീർ എന്ന ഒരാളാണ്​ കസ്​റ്റഡിയിലുള്ളത്​.

രാജേഷിനെ കൊലപ്പെടുത്തിയത്​ അലിഭായിയുടെ നേതൃത്വത്തിൽ തന്നെയാണെന്നാണ്​ പൊലീസ്​ പറയുന്നത്​. കൊല നടത്താൻ വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായി​ രാ​േജഷിനെ കൊന്ന ശേഷം കാർ മാർഗം ബംഗളൂരുവിലേക്ക്​ കടന്ന്​ അവിടെനിന്ന്​ നേപ്പാൾ വഴി വിദേശത്തേക്ക്​ കടന്നതായി പൊലീസ്​ സ്ഥിരീകരിച്ചിരുന്നു. അതി​​​​​െൻറ അടിസ്ഥാനത്തിൽ ഖത്തറിലുള്ള അലിഭായിയെ കേരളത്തിലെത്തിക്കാൻ പൊലീസ്​ ശ്രമം നടത്തിവരുകയായിരുന്നു.

വിദേശത്തുനിന്നുള്ള ക്വ​േട്ടഷനാണ്​ കൊലക്ക്​ പിന്നിലെന്നാണ്​ പൊലീസ്​ പറയുന്നത്​. രാജേഷി​​​​​െൻറ വിദേശത്തുള്ള വനിതാ സുഹൃത്തി​​​​​െൻറ മുൻഭർത്താവി​​​​​െൻറ ക്വ​േട്ടഷൻ ഏറ്റെടുത്തായിരുന്നു അലിഭായി കൊല നടത്തിയതെന്നാണ്​ പൊലീസ്​ പറയുന്നത്​. വിദേശത്തുള്ള വനിതക്കും അവരുടെ മുൻഭർത്താവിനും ഗൾഫിൽ സഞ്ചാര വിലക്കുണ്ട്​. അതിനാൽ അവരെ നേരിട്ട്​ കണ്ട്​ മൊഴിയെടുക്കാൻ പൊലീസ്​ ഗൾഫിലേക്ക്​ പോകാനും ഒരുങ്ങുകയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more