1 GBP = 103.12

റഷ്യന്‍ തിരഞ്ഞെടുപ്പ് ; പുടിന്റെ എതിരാളി അലക്സി നവോണിയെ അയോഗ്യനാക്കി

റഷ്യന്‍ തിരഞ്ഞെടുപ്പ് ; പുടിന്റെ എതിരാളി അലക്സി നവോണിയെ അയോഗ്യനാക്കി

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിന്റെ എതിരാളിയായി മത്സരിക്കുന്ന അലക്സി നവോണിയെ റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. അലക്സി നവോണിയുടെ പേരിൽ നിലനിൽക്കുന്ന ക്രിമിനൽ കേസുകൾ പരിഗണിച്ചാണ് അയോഗ്യനാക്കിയ നടപടി കമ്മീഷൻ സ്വീകരിച്ചത്.

റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ 13 ല്‍ 12 അംഗങ്ങളും അലക്സിക്കെതിരെ വോട്ടുചെയ്തു. തീരുമാനമെടുക്കാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ നിന്ന് ഒരംഗം വിട്ടുനിന്നു. അലക്സി നവോണിയെ നിയമം ലംഘിച്ച്‌ പൊതുയോഗങ്ങളും റാലുകളും സംഘടിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഈ കേസുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്ക്ക് കാരണമായത്.

എന്നാൽ തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അലക്സി ആരോപിച്ചു. അതേസമയം അലക്സി അയോഗ്യനായതോടെ നിലവിലെ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് എതിരാളികൾ ഇല്ല. പ്രസിഡന്റിന്റെ കാലാവധി ആറുവര്‍ഷമാക്കിയതോടെ 2024 വരെ പുടിന്‍ അധികാരത്തില്‍ തുടരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more