1 GBP = 104.08

അ​ല​ക്​​സി നാവൽനിയുടെ അറസ്​റ്റ്:​ റഷ്യക്കെതിരെ യു.എസ്, യൂറോപ്യൻ യൂനിയൻ ഉപരോധം

അ​ല​ക്​​സി നാവൽനിയുടെ അറസ്​റ്റ്:​ റഷ്യക്കെതിരെ യു.എസ്, യൂറോപ്യൻ യൂനിയൻ ഉപരോധം

വാ​ഷി​ങ്ട​ൺ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സി നാ​വ​ൽ​നി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വെ​ച്ചി​രി​ക്കു​ന്ന​തി​നെ​തി​രെ നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്​ അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും രം​ഗ​ത്ത്.

ഇ​രു രാ​ജ്യ​ങ്ങ​ളും റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ജൈ​വ, രാ​സ വ​സ്തു​ക്ക​ളു​ണ്ടാ​ക്കു​ന്ന 14 വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും പ്ര​മു​ഖ റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​മേ​രി​ക്ക​ൻ രേ​ഖ​ക​ൾ ചോ​ർ​ത്താ​ൻ റ​ഷ്യ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും ഉ​പ​രോ​ധ​കാ​ര​ണ​മാ​യി. 

റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​െൻറ അ​ന്വേ​ഷ​ണ​സ​മി​തി ത​ല​വ​ൻ അ​ല​ക്​​സാ​ണ്ട​ർ ബാ​സ്ട്രി​കി​ൻ, പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ൽ ഇ​ഗോ​ർ ക്രാ​സ്നോ​വ്, നാ​ഷ​ന​ൽ ഗാ​ർ​ഡ് ത​ല​വ​ൻ വി​ക്​​ട​ർ സൊ​ള​ട്ടോ​വ്, ഫെ​ഡ​റ​ൽ പ്രി​സ​ൺ സ​ർ​വി​സ് മേ​ധാ​വി അ​ല​ക്​​സാ​ണ്ട​ർ ക​ലാ​നി​ഷ്​​ക്കോ​വ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​പ​രോ​ധം. റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദ്​​മി​ർ പു​ടി​െൻറ മു​ഖ്യ എ​തി​രാ​ളി​യാ​യ നാ​വ​ൽ​നി​യെ ജ​യി​ലി​ല​ട​ച്ച​തി​നെ​തി​രെ രാ​ജ്യ​ത്ത്​ വ​ൻ പ്ര​ക്ഷോ​ഭം ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം രാ​സ​വാ​ത​ക ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ നാ​വ​ൽ​നി മാ​സ​ങ്ങ​ളോ​ളം ജ​ർ​മ​നി​യി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ​ശേ​ഷം ജ​നു​വ​രി​യി​ൽ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more