1 GBP = 104.13

റഷ്യയില്‍ ജനപ്രക്ഷോഭം ; പ്രതിപക്ഷ നേതാവ് അലക്സിയൽ നവല്‍നിയെ വിട്ടയച്ചു

റഷ്യയില്‍ ജനപ്രക്ഷോഭം ; പ്രതിപക്ഷ നേതാവ് അലക്സിയൽ നവല്‍നിയെ വിട്ടയച്ചു

മോസ്കോ: റഷ്യയില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് അലക്സിയൽ നവല്‍നിയെ വിട്ടയച്ചു. ഒരു ദിവസം കസ്റ്റഡിയില്‍ വച്ച ശേഷമാണ് നവല്‍നിയെ പൊലീസ് വിട്ടയച്ചത്. റഷ്യയില്‍ മാര്‍ച്ച് 18ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി പ്രകടനം നടത്തിയതിനാണ് വല്‍നിയെ കസ്റ്റഡിയിലെടുത്തത്.

നിങ്ങള്‍ എനിക്കു വേണ്ടിയല്ല, നിങ്ങളുടെ ഭാവിക്കുവേണ്ടിത്തന്നെയാണ് റാലി നടത്തുന്നതെന്ന് നവല്‍നി ട്വിറ്ററില്‍ കുറിച്ചിരുന്നു. അലക്സിയൽ നവല്‍നിയെ അറസ്റ്റ് ചെയ്തതിന് ശേഷം രാജ്യത്തെ കൊടും തണുപ്പ് വകവയ്ക്കാതെ ആയിരക്കണക്കിനു ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. തുടര്‍ന്നാണ് നവല്‍നിയെ പൊലീസ് മോചിപ്പിച്ചത്.സ്വന്തം അവകാശങ്ങള്‍ക്കായി പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്ന് നവല്‍നി വീണ്ടും ട്വിറ്ററില്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more