1 GBP = 103.89
breaking news

ആലപ്പുഴയിൽ 108 ആംബുലൻസിന് തീപിടിച്ച് രോഗിക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ 108 ആംബുലൻസിന് തീപിടിച്ച് രോഗിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചമ്പക്കുളം സർക്കാർ ആശുപത്രിക്ക് മുന്നിൽ 108 ആംബുലൻസിന് തീപിടിച്ച് രോഗി മരിച്ചു. ചമ്പക്കുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഇന്ന് വൈകുന്നേരത്തോടെ സംഭവം നടന്നത്. ചമ്പക്കുളം സ്വദേശി മോഹനൻ നായരാണ് പൊള്ളലേറ്റ് മരിച്ചത്. ആംബുലൻസിൽ കൂടെയുണ്ടായിരുന്ന നഴ്സിന് ഗുരുതരമായി പരിക്കേറ്റു. ആംബുലൻസിലെ ഡ്രൈവറിനും പരിക്കേറ്റിട്ടുണ്ട്.

അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ആട്ടോറിക്ഷ, മൂന്ന് ബൈക്കുകൾ, ഒരു കാർ, ഒരു കട എന്നിവ പൂർണമായും കത്തിനശിച്ചു. രോഗിക്ക് ആംബുലൻസിനുള്ളിൽ വച്ച് ഓക്‌സിജൻ കൊടുക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രാഥമിക വിവരം. തീപിടിച്ചയുടൻ തന്നെ രോഗിയെ ജീവനക്കാർ സാഹസികമായി പുറത്തെത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more