1 GBP = 103.81

വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്​ കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരിയെ ചോദ്യം ചെയ്​തു

വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്​ കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരിയെ ചോദ്യം ചെയ്​തു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്​ കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരിയെ ചോദ്യം ചെയ്​തു. ആദായ നികുതി വകുപ്പാണ്​ കർദിനാളിനെ ചോദ്യം ചെയ്​തത്​. കർദിനാളിന്​ നോട്ടീസ്​ നൽകി കൊച്ചിയിലെ ഒാഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഏകദേശം ആറു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുവെന്നാണ്​ സൂചന​.  ഭൂമി ഇടപാടിൽ പ്രവർത്തിച്ച ഇടനിലക്കാരെ ആദായ നികുതി വകുപ്പ്​ ചോദ്യം ​െചയ്​തിരുന്നു.

ഭൂമി ഇടപാട്​ സംബന്ധിച്ച് വിവാദങ്ങൾ നടക്കുന്ന കാലയളവിൽ 9,38,50,000 രൂപ ഏഴുപേർക്കായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനധികൃതമായി ദാനം നൽകിയെന്ന്​ ആർച് ഡയോസ്യൻ മൂവ്മ​​െൻറ് ഫോർ ട്രാൻസ്പരൻസി (എ.എം.ടി) ആരോപിച്ചിരുന്നു. ഒരുവിധ രേഖകളുമില്ലാതെയാണ് ദാനം നൽകിയതെന്നും ഇവർ ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more