1 GBP = 103.14

ഭൂമിയിടപാട് സംബന്ധിച്ച്‌ തനിക്ക് വീഴ്ച സംഭവിച്ചതായി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്

ഭൂമിയിടപാട് സംബന്ധിച്ച്‌ തനിക്ക് വീഴ്ച സംഭവിച്ചതായി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്

കൊച്ചി: സിറോ മലബാർസഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം നടത്തിക്കൊണ്ടു ആറംഗ അന്വേഷണ സമിതിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദമായതോടെ അത് അന്വേഷിക്കാന്‍ നിയോഗിതരായ വൈദിക സമിതിക്ക് മുമ്പാകെയാണ് എഴുതി നല്‍കിയത്.

മൊഴിയുടെ പകർപ്പും കമ്മീഷന്റെ അന്തിമ റിപ്പോർട്ടും ചില വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഭൂമി വിൽപ്പനയിൽ സഭാ നിയമങ്ങളോ സിവിൽ നിയമങ്ങളോ ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എങ്കിലും അതില്‍ ക്രമക്കേടുകൾ സംഭവിച്ചതിൽ ദുഖമുണ്ടെന്നും കർദിനൾ ആലഞ്ചേരി അന്വഷണ കമ്മീഷന് എഴുതി നൽകിയ മൊഴിയിൽ പറയുന്നു. സംഭവം വന്‍ വിവാദമയാതോടെ ഫാദർ ബെന്നി മാരാംപറമ്പിൽ അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോർ‍ട്ടിലാണ് കർദിനാളിന്റെ കുറ്റസമ്മത മൊഴിയുള്ളത്.

എല്ലാ ഭൂമി ഇടപാടുകളും കർദിനാൾ നേരിട്ട് ഇടപെട്ടാണ് നടത്തിയതെന്ന ചില കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. ഭൂമി വിൽപ്പനയിലൂടെ കിട്ടേണ്ട പണം അതിരൂപതയ്ക്ക് കിട്ടുമെന്ന് ഉറപ്പാക്കാനുള്ള ഇടപെടൽ കർദിനാൾ നടത്തിയില്ല. സിറോ മലബാർ സഭയുടെ അദ്യകഷനെന്ന നിലയിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സഭാ നിയമങ്ങളെ ബഹുമാനിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.

ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവർക്കെതിരെ സഭാ നിയമ പ്രകാരവും സിവിൽ നിയമപ്രകാരവുമുള്ള നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. ഇന്നലെ ചേർന്ന വൈദിക സമിതിയിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ചപ്പോഴാണ് കർദിനാൾ റിപ്പോർട്ട് അംഗീകരിക്കാതെ യോഗം അവസാനിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more