1 GBP = 103.87

അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം

അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം

ഫൈസൽ നാലകത്ത്

പ്രവാചകനറെ ജന്മ ദിനാഘോഷവുമായി ബന്ധപ്പെട്ടു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ വര്ഷങ്ങളായി നടത്തപ്പെടുന്ന അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം. കഴിഞ്ഞ ഒരു ദശകങ്ങളായി അൽ ഇഹ്സാന്റെ നേതൃത്വത്തിൽ പ്രവാച ജന്മ ദിനവുമായി ബന്ധപ്പെട്ടു വിപുലമായ ആഘോഷങ്ങളാണ് നടത്തപ്പെടാറുള്ളത്. അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനം ലോക മുസ്ലിംകൾ വളരെയധികം ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് വരവേൽക്കുന്നത്. 

East London നിലെ startford ൽ സംഘടിപ്പിക്കപ്പെട്ട അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനം വിദ്യാർത്ഥികളുടെ മത്സര കലാ പരിപാടികൾ, പ്രകീർത്തന കാവ്യ സദസ്സുകൾ, പ്രവാചക സന്ദേശ പ്രഭാഷണങ്ങൾ, സാംസ്കാരിക സമ്മേളനം തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായി. 
പരിപാടിയിൽ മുഹമ്മദ് മുനീബ് നൂറാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവാചകൻ കരുണയുവാനായിട്ടാണ് ലോകത്ത് നിയോഗിക്കപ്പെട്ടത്. മുഴുവൻ സൃഷ്ടി ജാലങ്ങളോടും സ്നേഹത്തോടെയും അനുകമ്പയോടെയുമാണ് അവർ വർത്തിച്ചത്. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യുക, എന്നാൽ ആകാശത്തിന്റെ അധിപൻ നിങ്ങളോടു കരുണ ചെയ്യുമെന്ന പ്രവാച പ്രഖ്യാപനം ആധുനിക സമൂഹം അനുവർത്തിക്കേണ്ട സർവ ലൗകിക പ്രഖ്യാപനമാണെന്നു മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. 

പരിപാടിയിൽ ആശംസകളർപ്പിച്ചു ഇസ്മായിൽ നൂറാനി, അര്ഷഖ് നൂറാനി, ഖാരി അബ്ദുൽ അസീസ്, എഞ്ചിനീയർ ശാഹുൽ ഹമീദ്, തുടങ്ങിയവർ പ്രസംഗിച്ചു.പ്രവാചകനറെ ജന്മ ദിനാഘോഷവുമായി ബന്ധപ്പെട്ടു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ വര്ഷങ്ങളായി നടത്തപ്പെടുന്ന അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം. കഴിഞ്ഞ ഒരു ദശകങ്ങളായി അൽ ഇഹ്സാന്റെ നേതൃത്വത്തിൽ പ്രവാച ജന്മ ദിനവുമായി ബന്ധപ്പെട്ടു വിപുലമായ ആഘോഷങ്ങളാണ് നടത്തപ്പെടാറുള്ളത്. അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനം ലോക മുസ്ലിംകൾ വളരെയധികം ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് വരവേൽക്കുന്നത്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more