1 GBP = 94.98
breaking news

രാമായണ പാരായണ മാസാവസാനം കുറിച്ചുകൊണ്ട് അക്ഷരശ്ലോക സദസ്സ് യുകെയിൽ (ഫേസ്ബുക് ലൈവ്)

രാമായണ പാരായണ മാസാവസാനം കുറിച്ചുകൊണ്ട് അക്ഷരശ്ലോക സദസ്സ് യുകെയിൽ (ഫേസ്ബുക് ലൈവ്)

രാമായണ പാരായണം അവസാന ദിവസത്തിൽ (ഓഗസ്റ്റ് 16) യുകെയിൽ ഒരു അക്ഷരശ്ലോകസദസ്സ് സംഘടിപ്പിക്കുന്നു.

മലയാള ഭാഷയേയും അക്ഷരശ്ലോക കലാരംഗത്തെയും യുകെയിലെ പുതിയ തലമുറയെ അറിയിക്കുവാനും കൈപിടിച്ച് ആനയിക്കുവാനും ഉതകുന്നവിധം ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കൈരളി അക്ഷരശ്ലോക രംഗം പരേതനായ കെ എൻ വിശ്വനാഥൻ നായർ സാറിൻറെ ശിഷ്യനും കേരള സ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിൽ അക്ഷരശ്ലോക, കാവ്യകേളി വിഭാഗത്തിൽ നിരവധി പുരസ്കാരങ്ങൾക്ക് ഉടമയായ പാലാ സ്വദേശിയും ബർമിംഗ്ഹാമിൽ താമസിക്കുന്ന ശ്രീകാന്ത് നമ്പൂതിരി ആണ് നേതൃത്വം നൽകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ നാരായണീയം ശ്ലോക സദസ്സ് സ്വർണ്ണമെഡൽ ജേതാവ്, കൈരളി ടിവിയുടെ കവിതയുടെ റിയാലിറ്റി ഷോ മാമ്പഴം സീസൺ-2 വിജയി ആയിരുന്നു ശ്രീകാന്ത്.

ടാറ്റക്കുവേണ്ടി ജഗ്വാർ ലാൻഡ് റോവറിൽ എഞ്ചിനീയർ ആയി ജോലിചെയ്യുന്ന ശ്രീകാന്ത് ഭാഷാ പണ്ഡിതനായ രാമൻ നമ്പൂതിരിയുടെ ചെറുമകനാണ്.

തൊടുപുഴ അക്ഷരശ്ലോക സമിതി അംഗവും കേരള സംസ്ഥാന കലോത്സവങ്ങളിലും, മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിലും അക്ഷരശ്ലോക വിഭാഗത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നയാ ളും, ഇപ്പോൾ ലണ്ടനിൽ എൻഎച്ച്എസ് സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്ന ശ്രീമതി ജീന നായർ, കവിയും ലണ്ടനിലെ കവിത പ്രേമികളുടെ കൂട്ടായ്മയുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രിയവ്രതൻ, കർണാടകസംഗീത, ഭരതനാട്യം വിദഗ്ധനുമായ ശ്രീമതി ജിഷാ മധു, ജിതീഷ് പണിക്കർ, അനിൽകുമാർ എന്നിവരും പങ്കെടുക്കുന്നു.

യു.കെ: 6.30 PM (BST)
ഇന്ത്യ: 11.00 PM (IST)
യു.എസ്: 1.30 PM (ET)

ചുവടെയുള്ള ലിങ്കിൽ ഓഗസ്റ്റ് 16 ന് മേല്പറഞ്ഞ സമയത്തു പരിപാടി ഫേസ്ബുക്ക് തത്സമയം ലഭ്യമായിരിക്കുന്നതാണ്:
https://www.facebook.com/Ramayana-Masam-2020-101713708292854/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more