1 GBP = 103.87
breaking news

മായാവതിയ്ക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്, തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്കുള്ള മറുപടി

മായാവതിയ്ക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്, തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്കുള്ള മറുപടി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിഎസ്പി നേതാവ് മായാവതിയ്ക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും വിജയത്തിന് ബിഎസ്പിയ്ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നതായും അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിയിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാല്‍ ജനങ്ങളുടെ പ്രതികരണം എന്താകുമെന്ന് സങ്കല്‍പ്പിക്കാവുന്നതേയുള്ളൂയെന്നും അഖിലേഷ് പ്രതികരിച്ചു. ഏറ്റവും യോജിച്ച മറുപടിയാണ് ജനങ്ങള്‍ ബിജെപിയ്ക്ക് നല്‍കിയത്. സര്‍ക്കാര്‍ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. സര്‍ക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്പിയ്ക്ക് ലഭിച്ച വോട്ടുകളെന്നും അഖിലേഷ് പ്രതികരിച്ചു.

ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍, ഗൊരഖ്പൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്.   മുഖ്യമന്ത്രി ആയതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപമുഖ്യമന്ത്രിയായി കേശവ് പ്രസാദ് മൗര്യ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഫുല്‍പൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഒന്നുചേര്‍ന്ന് മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു ഉത്തര്‍പ്രദേശിലേത്. അതേസമയം ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ സീറ്റില്‍ ആര്‍ജെഡി സഖ്യമാണ് മുന്നില്‍.ബിജെപിയുടെ തേരോട്ടത്തെ തടയുന്നതിനായി രാജ്യത്ത് പ്രതിപക്ഷ നേതൃനിര രൂപപ്പെടുന്നതില്‍ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more