1 GBP =
breaking news

അജിത്തിനൊപ്പം ലഡാക്കിലേക്ക് മഞ്ജുവിന്‍റെ ബൈക്ക് റൈഡ്

അജിത്തിനൊപ്പം ലഡാക്കിലേക്ക് മഞ്ജുവിന്‍റെ ബൈക്ക് റൈഡ്

‘ലഡാക്കിലൊരു ബൈക്ക് റൈഡ്’, അത് ഏതൊരു യാത്രാ പ്രേമികളുടേയും സ്വപ്നമാണ്. ആ സ്വപ്നം തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിനൊപ്പം പൂർത്തിയാക്കാനായതിന്റെ ആവേശം പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യർ. തന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് മഞ്ജുവാര്യർ ജീവിതത്തിലെ അപൂർവമായി മാത്രം സംഭവിക്കുന്ന യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.

തല അജിത്തിന്റെ ബൈക്കിനോടുള്ള പ്രണയം എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്രാവശ്യത്തെ ഓൾ ഇന്ത്യ പര്യടനത്തിനിടയിലാണ് നടി മഞ്ജു വാര്യരെയും കൂടെ കൂട്ടിയത്. ഇത് ആദ്യമായാണ് തല അജിത്ത് കൂടെ അഭിനയിക്കുന്ന ഒരു നായികയോടൊപ്പം ഒരു ബൈക്ക് യാത്ര നടത്തുന്നത്. കാശ്മീർ, ലഡാക്ക് ,ഹിമാലയ, പഞ്ചാബ് എന്നീ സ്ഥലങ്ങളിലാണ് ഇരുവരും യാത്ര നടത്തിയത്.

16 പേരടങ്ങുന്ന സംഘം ആയിട്ടാണ് ഇരുവരും ബൈക്ക് യാത്ര നടത്തിയത്.  മഞ്ജു വാര്യർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ഹ്യൂജ് താങ്ക്സ് ഫോർ സൂപ്പർസ്റ്റാർ റൈഡർ തല അജിത് കുമാർ സാർ എന്നായിരുന്നു തലക്കെട്ട്.

ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി, ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. ഒത്തിരി സ്നേഹം”, എന്നാണ് മഞ്ജു വാര്യർ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more