1 GBP = 103.70

ബ്രിട്ടനിലെ പകുതിയിലധികം പ്രധാന എയർപോർട്ടുകളിലും പാർക്കിങ് ചാർജിന്റെ പേരിൽ പിടിച്ച് പറി; ലൂട്ടൻ എയർപോർട്ടിൽ അരമണിക്കൂർ വാഹനം പാർക്ക് ചെയ്യണമെങ്കിൽ എട്ടു പൗണ്ട്

ബ്രിട്ടനിലെ പകുതിയിലധികം പ്രധാന എയർപോർട്ടുകളിലും പാർക്കിങ് ചാർജിന്റെ പേരിൽ പിടിച്ച് പറി; ലൂട്ടൻ എയർപോർട്ടിൽ അരമണിക്കൂർ വാഹനം പാർക്ക് ചെയ്യണമെങ്കിൽ എട്ടു പൗണ്ട്

ലണ്ടൻ: സാധാരണക്കാരായ യാത്രക്കാരെ പിടിച്ച് പറിക്കുന്ന തരത്തിലാണ് ബ്രിട്ടനിലെ എയർപോർട്ടുകളിൽ പാർക്കിങ് ചാർജ്ജ് നിരക്കുകൾ. യാതൊരു ദയാദാക്ഷണ്യവുമില്ലാതെയാണ് എയർപോർട്ട് അധികൃതർ പാർക്കിങ് ചാർജ്ജ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. മുൻപ് എയർപോർട്ടുകളിൽ യാത്രക്കാരെ ഇറക്കി പതിനഞ്ച് മിനിറ്റിനുള്ളിൽ പുറത്തിറങ്ങിയാൽ സൗജന്യമായി പോകാമായിരുന്ന സ്ഥിതിവിശേഷവും മാറിയ അവസ്ഥയാണ്. എയര്പോര്ട്ടിനുള്ളിൽ കടന്നയുടൻ തന്നെ ചാർജ്ജുകൾ ഈടാക്കുന്ന സ്ഥിതിയാണ് ഇപ്പോൾ.

ലുട്ടൻ എയർപോർട്ടിലെ സ്ഥിതിയാണ് ഏറെ പരിതാപകരം. 40 മിനിറ്റ് പാർക്കിങ്ങിന് എട്ടു പൗണ്ടാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. കഴിഞ്ഞ വർഷം വരെ ഏഴു പൗണ്ട് ഉണ്ടായിരുന്നത് ഒറ്റയടിക്ക് ഒരു പൗണ്ടാണ് കൂട്ടിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഷോർട്ട് സ്റ്റേ കാർ പാർക്ക് താത്കാലികമായി അടച്ച ലൂട്ടൻ എയർപോർട്ട് അധികൃതർ ആളുകളെ എടുക്കുന്നതിനും എയർപോർട്ടിലേക്ക് വിടുന്നതിനും വരുന്ന വാഹനങ്ങൾക്ക് പത്ത് മിനിട്ടിന് മൂന്ന് പൗണ്ട് വീതമാണ് ഈടാക്കിയത്.

ആർ എ സി നടത്തിയ പഠനങ്ങളിൽ രാജ്യത്തെ പതിമൂന്നോളം വരുന്ന എയർപോർട്ടുകളിലാണ് അധിക വർദ്ധനവ് നടപ്പിലാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ലൂട്ടനെ പിന്നാലെ സ്റ്റാൻസ്റ്റഡ് എയർപോർട്ട് £5.50 അര മണിക്കൂറിനും ബിർമിങ്ഹാം എയർപോർട്ട് £5.10 വീതവുമാണ് ഈടാക്കുന്നത്. അതേസമയം ആളുകളെ ഡ്രോപ്പ് ചെയ്യുന്നതിന് സൗത്താംപ്ടൺ എയർപോർട്ട് £1 ഈടാക്കിയിരുന്ന സ്ഥാനത്ത് £2 ആക്കി ഉയർത്തിയിട്ടുണ്ട്. സൗജന്യമായിരുന്ന ബോൺമത്ത് എയർപോർട്ടിൽ ഇപ്പോൾ £3 നൽകണം. അതും പത്ത് മിനിറ്റ് മാത്രമാണ് ഈ സൗകര്യം.

എന്നാൽ പ്രധാനപ്പെട്ട വിമാനത്താവളങ്ങളായ ഹീത്രു, ഗാറ്റ്വിക്, ലണ്ടൻ സിറ്റി, കാർഡിഫ് തുടങ്ങിയവ യാത്രക്കാർക്കായി ഇപ്പോഴും സൗജന്യ ഡ്രോപ്പ് ഓഫ് സോണുകൾ നൽകി വരുന്നത് മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് ആശ്വാസകരമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more