1 GBP = 103.12

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മത്സരങ്ങൾ അനുവദിക്കില്ല

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മത്സരങ്ങൾ അനുവദിക്കില്ല

വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. കായിക മത്സരങ്ങൾ അനുവദിക്കില്ല. പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാകും നടത്തുക.

അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും വാഹനങ്ങള്‍ക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി.

വായു മലിനീകരണം രൂക്ഷമായി തുടങ്ങിയതോടെ ആളുകള്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും മലിനീകരണത്തിന്റെ പകുതിയും വാഹനങ്ങളില്‍ നിന്നാണെന്നും കഴിവതും സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെ സഹകരിക്കണമെന്നും സര്‍ക്കാര്‍ നേരത്തെ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ തുടങ്ങി ഡല്‍ഹിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വായുമലിനീകരണം കുറയ്ക്കാന്‍ പ്രാദേശിക പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്ന് ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളോട് ഡല്‍ഹി സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞാഴ്ച തലസ്ഥാന നഗരപ്രദേശങ്ങളില്‍ നിര്‍മാണവും പൊളിക്കലും വിലക്കിയുള്ള ഉത്തരവിറക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more