1 GBP = 104.21

കടൽ തീരത്തിന്റെ കുന്നിൻ ചെരുവിലെയ്ക്ക് തെന്നി നീങ്ങി വിമാനം ; ഒഴിവായത് വൻ അപകടം

കടൽ തീരത്തിന്റെ കുന്നിൻ ചെരുവിലെയ്ക്ക് തെന്നി നീങ്ങി വിമാനം ; ഒഴിവായത് വൻ അപകടം

ഇസ്താംബുൾ: തുർക്കിയിൽ റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട്‌ തെന്നിയ വിമാനം നിന്നത് കടൽ തീരത്തിന്റെ കുത്തനെയുള്ള ചെരുവിൽ. തുർക്കിയിലെ തീരദേശ എയർപോർട്ട് റൺവേയിലാണ് അപകടം നടന്നത്. പെഗാസസ് എയർലൈൻസ് വിമാനമാണ് റൺവേയിൽ നിന്ന് നിയന്ത്രണം നഷ്ടമായി തെന്നി നീങ്ങിയത്.

അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കു കിഴക്കൻ തുർക്കിയിലെ ട്രബ്സോൺ എയർപോർട്ടിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.അങ്കാരയിൽ നിന്നും ട്രബ്സോണിലെയ്ക്ക് എത്തിയ ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 162 യാത്രക്കാർ ഉണ്ടായിരുന്നു.

വിമാനം നിയന്ത്രണം നഷ്ടമായതിനാലാണ് അപകടം സംഭവിച്ചതെന്നും, എന്നാൽ വിമാനം നിർത്താൻ കഴിഞ്ഞത് വലിയൊരു ദുരന്തം ഒഴിവാക്കിയെന്നും അതികൃതർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more