1 GBP = 104.04

പറന്നുയരാൻ എയർ ഇന്ത്യ; ശതകോടികളുടെ 500 വിമാനങ്ങൾ വാങ്ങുമെന്ന് റിപ്പോര്‍ട്ട്‌

പറന്നുയരാൻ എയർ ഇന്ത്യ; ശതകോടികളുടെ 500 വിമാനങ്ങൾ വാങ്ങുമെന്ന് റിപ്പോര്‍ട്ട്‌

രിത്രത്തിലെ ഏറ്റവും വലിയ ഇടപാട് നടത്താനൊരുങ്ങി എയർ ഇന്ത്യ. 500 പുതിയ വിമാനങ്ങൾക്ക് വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. എയര്‍ബസ്, ബോയിങ് എന്നീ കമ്പനികളില്‍ നിന്നാവും വിമാനങ്ങള്‍ വാങ്ങുകയെന്നും വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.

എയർബസ് എ 350, ബോയിംഗ് 787, 777 എന്നിവയുൾപ്പെടെ 400-ലധികം നാരോ ബോഡി ജെറ്റുകളും നൂറോ അതിലധികമോ വൈഡ്-ബോഡി വിമാനങ്ങളും കമ്പനി വാങ്ങും. ഇതിനായി എയര്‍ ഇന്ത്യ ആയിരം കോടി ഡോളറോളം ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ചരിത്ര ഇടപാടിനെ കുറിച്ച് എയര്‍ ഇന്ത്യയോ എയർബസോ ബോയിങ്ങോ പ്രതികരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more