1 GBP = 104.05

രാസായുധ പ്രയോഗം: സിറിയയിൽ യു.എസ്​ സഖ്യസേനയുടെ ആക്രമണം തുടങ്ങിയതായി റിപ്പോർട്ടുകൾ

രാസായുധ പ്രയോഗം: സിറിയയിൽ യു.എസ്​ സഖ്യസേനയുടെ ആക്രമണം തുടങ്ങിയതായി റിപ്പോർട്ടുകൾ

ഡമാസ്​കസ്​: സിറിയൻ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന്​ ആരോപണമുള്ള സ്ഥലങ്ങളിൽ യു.എസ്​ സഖ്യസേനയുടെ ആക്രമണം. യു.എസ്​, യു.കെ, ഫ്രാൻസ്​ എന്നിവരുടെ സംയുക്​ത സൈന്യം ദൂമയിൽ ആക്രമണം നടത്തിയെന്നാണ്​ റിപ്പോർട്ടുകൾ.

ഫ്രാൻസും ബ്രിട്ടനുമായി ചേർന്ന്​ പ്രദേശത്ത്​ നടത്തുന്ന ആക്രമണങ്ങൾ പുരോഗമിക്കുകയാണെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വ്യക്​തമാക്കി. രാസായുധങ്ങളുടെ ഉപയോഗവും വ്യാപനം തടയുകയാ​ണ്​ സൈനിക നീക്കത്തിലുടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി. സിറിയൻ തലസ്ഥാനമായ ഡമാസ്​കസിലും ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്​.

ബ്രിട്ടീഷ്​ പ്രധാനമന്ത്രി തെരേസ മേയും സൈനിക നീക്കം സ്ഥിരീകരിച്ചിട്ടുണ്ട്​. സിറിയയിൽ ഇതെല്ലാതെ മറ്റൊരു പ്രായോഗികമായ പോംവഴിയില്ലെന്ന്​ അവർ പ്രതികരിച്ചു. എന്നാൽ, ആക്രമണം സിറിയയിലെ ഭരണമാറ്റം ലക്ഷ്യമി​ട്ടല്ലെന്നും അവർ വ്യക്​തമാക്കി. അതേ സമയം ആക്രമണങ്ങൾ ഉണ്ടായെന്ന വാർത്ത സിറിയ നിഷേധിച്ചു. പാശ്​ചാത്യ രാജ്യങ്ങൾ ആക്രമണങ്ങളുമായി മുന്നോട്ട്​ പോവുകയാണെങ്കിൽ അത്​ ഒരു യുദ്ധത്തിന്​ കാരണമാവുമെന്ന്​ റഷ്യ മുന്നറിയിപ്പ്​ നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more