1 GBP = 104.11

കൊറോണയെ തുരത്താൻ ബസുകളിൽ എയർ പ്യൂരിഫയർ

കൊറോണയെ തുരത്താൻ ബസുകളിൽ എയർ പ്യൂരിഫയർ

ലണ്ടൻ: കോവിഡ്​ മഹാമാരി നിയന്ത്രിക്കാനാകാതെ ലോകമെമ്പാടും പടരുകയാണ്​​. ഒാരോ രാജ്യവും പൗരൻമാരുടെ ജീവൻ സംരക്ഷിക്കാൻ പല സുരക്ഷാ ക്രമീകരണങ്ങളും മാനദണ്ഡങ്ങളും സ്വീകരിക്കുകയും​ അവ പാലിക്കാൻ ജനങ്ങളോട്​ നിർദേശിക്കുകയും ചെയ്യുന്നുണ്ട്​. കൊറോണ വളരെയേറെ ബാധിച്ച ബ്രിട്ടനിൽ സർക്കാർ പൊതുഗതാഗതത്തിനുള്ള ബസുകളിൽ എയർ പ്യൂരിഫയറുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ്​​​. 

കോവിഡ്​ ഭീകരൻ വായുവിലൂടെ പടരുന്നത്​ തടയാനാണ്​ യു.കെ സർക്കാർ വലിയ ചിലവിൽ പുതിയ പദ്ധതി നിലവിൽ കൊണ്ടുവരുന്നത്​. വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ്​ മുക്​തമാക്കാനും പ്രദേശിക തലം മുതൽ ബസുകളിൽ ഇത്തരത്തിൽ എയർ ഫിൽട്ടറുകൾ സ്ഥാപിക്കുന്നുണ്ട്​. വായുമലിനീകരണം കുറക്കാനുള്ള ഉപകരണങ്ങൾ  നിർമിക്കുന്ന എയർലാബ്​സ്​ എന്ന കമ്പനിയാണ്​ ബസുകൾക്കുള്ള എയർ ഫിൽട്ടറുകളും നിർമിക്കുന്നത്​.

മാരകമായ വൈറസുകളും അണുക്കളും ഉൾപ്പെടെ വായുവിലുള്ള 95 ശതമാനം കണികാ പദർഥങ്ങളും എയർ ബബ്​ൾ (AirBubbl) ഫിൽട്ടർ എന്ന്​ പേരായ ഉപകരണം ഫിൽട്ടർ ചെയ്​ത്​ കളയും.​ ഇതിലൂടെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാവുകയും ചെയ്യും. നിലവിൽ പ്രദേശികമായി ബസുകളിൽ ഫിൽട്ടറുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്​. ഭാവിയിൽ ഇത്​ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ സർക്കാർ. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more