1 GBP = 103.12

എയർ ഇന്ത്യയും വിസ്താരയും നേര്‍ക്കുനേര്‍; മുംബൈയില്‍ ആകശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

എയർ ഇന്ത്യയും വിസ്താരയും നേര്‍ക്കുനേര്‍; മുംബൈയില്‍ ആകശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഈ മാസം ഏഴിനു മുംബൈ വ്യോമപാതയിലായിരുന്നു വൻ ദുരന്തത്തിലേക്കു വഴിയിട്ട സംഭവം.

ബുധനാഴ്ച രാത്രി എട്ടുമണിക്കുശേഷമാണു സംഭവം. മുംബൈയില്‍ നിന്ന് ഭോപ്പാലിലേക്ക് പോയ എയർ ഇന്ത്യയുടെ എ.ഐ 631 വിമാനവും ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പറക്കുകയായിരുന്ന വിസ്താരയുടെ എ – 320 നിയോ വിമാനവുമാണ് മുഖമുഖമുള്ള കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

സംഭവത്തെ തുടർന്ന് വിസ്താരയുടെ രണ്ട് പൈലറ്റുമാരെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ജോലിയിൽ നിന്ന് മാറ്റി. ഇരുവരോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിശദീകരണം തേടിയിട്ടുണ്ട്.

വിമാനം 27,0000 അടി ഉയരത്തിലും വിസ്താരയുടെ വിമാനം 29,000 അടി ഉയരത്തിലുമാണ് പറന്നത്. പൊടുന്നനെ വിസ്താര വിമാനം 27,100 അടി ഉയരത്തിലേക്ക് മാറിയതോടെയാണ് അപകടസാധ്യത വന്നത്. രണ്ട് വിമാനങ്ങളും തമ്മിൽ 100 അടിയുടെ ഉയരവ്യത്യാസം മാത്രമായതോടെ ഏതു നിമിഷവും ഇടിക്കിമെന്നിരിക്കെ എയർ ട്രാഫിക് കൺട്രോൾ ഇരു പൈലറ്റുമാർക്കും അടിയന്തര സന്ദേശം നൽകിയതോടെയാണ് അപകടം ഒഴിവായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more