1 GBP = 103.95

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു: എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദുബായ്

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു: എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദുബായ്

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി. സെപ്റ്റബര്‍ 18 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് വിലക്ക്. നിയമവിരുദ്ധമായി യാത്ര ചെയ്യാന്‍ കൊവിഡ് രോഗികളെ അനുവദിച്ചതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവ് രണ്ടുതവണ ആവര്‍ത്തിച്ചതിനാല്‍ രോഗിയുടെയും ഈ വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും ചികില്‍സ ചെലവ് വിമാനകമ്പനി തന്നെ വഹിക്കണമെന്ന് കാണിച്ച് ദുബായ് അധികൃതര്‍ നോട്ടീസ് നല്‍കി.

കൊവിഡ് ടെസ്റ്റില്‍ പോസീറ്റിവായ യാത്രക്കാരെ സുരക്ഷചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ടുതവണയാണ് ദുബായിലെത്തിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായിലേക്ക് പ്രവേശനമില്ല. സെപ്ംബര്‍ നാലിന് രാജസ്ഥാന്‍ ജെയ്പൂരില്‍ നിന്നുള്ള വിമാനത്തിലാണ് കൊവിഡ് പോസിറ്റിവ് റിസള്‍ട്ടുമായി യാത്രികന്‍ ദുബായിലെത്തിയത്.

അധികൃതര്‍ നല്‍കിയ നോട്ടീസില്‍ രോഗിയുടെ പേരും പാസ്‌പോര്‍ട്ട് നമ്പറും, യാത്ര ചെയ്ത സീറ്റ് നമ്പറും ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ സംഭവം മുന്‍പും ഉണ്ടായിരുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് ദുബായ് അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു ശേഷവും പിഴവ് ആവര്‍ത്തിച്ചതിനാലാണ് 15 ദിവസത്തേക്ക് വിമാനങ്ങള്‍ റദ്ദാക്കിയത്.

കൂടാതെ രോഗിയുടെയും ഒപ്പം യാത്രചെയ്തവരുടെ ചികില്‍സ ചെലവ്, ക്വാറന്റൈന്‍ ചെലവ് എന്നിവ എയര്‍ ലൈന്‍ തന്നെ വഹിക്കണം. ഇത്തരം പിഴവുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മിഡിലീസ്റ്റ് റീജണല്‍ മാനേജര്‍ മോഹിത് സെയിനിന് അയച്ച നോട്ടീസില്‍ അതോറിറ്റി വ്യക്തമാക്കി. നിലവില്‍ ദുബയിലേക്കുള്ള വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്‌തേക്കും എന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more