1 GBP = 103.12

ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് പറന്ന എയർഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് യാത്രക്കാരൻ ഇടിച്ച് കയറാൻ ശ്രമിച്ചു; വിമാനം തിരിച്ചിറക്കി

ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് പറന്ന എയർഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് യാത്രക്കാരൻ ഇടിച്ച് കയറാൻ ശ്രമിച്ചു; വിമാനം തിരിച്ചിറക്കി

മിലാന്‍: വിമാനത്തിന്റെ കോക്പിറ്റിലേക്ക് യാത്രക്കാരന്‍ ഇടിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ മിലനില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ എഎല്‍ 138 വിമാനമാണ് പറന്നുയര്‍ന്ന ശേഷം തിരിച്ചിറക്കിയത്.

ഗുർപ്രീത് സിങ് എന്ന യാത്രക്കാരനാണ് കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചത്.  വിമാനം തിരിച്ചറക്കിയതിനുശേഷം ഇയാളെ പൊലീസിന് കൈമാറി. വിമാനത്തിൽ 250 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഒന്നര മണിക്കൂർ പറന്ന വിമാനം തിരിച്ച്  മിലനിൽ തന്നെ ഇറക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. മിലനിൽ നിന്ന് എട്ടുമണിക്കൂറിനുള്ളിൽ ഡൽഹിയിലെത്തേണ്ട വിമാനം രണ്ടു മണിക്കൂർ 37 മിനിറ്റ് വൈകിയാണ് എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more