1 GBP = 104.26
breaking news

‘എയര്‍ ഏഷ്യ ഇന്ത്യ’യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.സി.എ സസ്പെന്‍ഡ് ചെയ്തു : നടപടി മുന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍; പുറത്തുവരുന്നത് ഇന്ധനം ലാഭിക്കാന്‍ യാത്രക്കാരുടെ ജീവന്‍വച്ചുള്ള വിമാനക്കമ്പനികളുടെ കുതന്ത്രങ്ങള്‍

‘എയര്‍ ഏഷ്യ ഇന്ത്യ’യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.സി.എ സസ്പെന്‍ഡ് ചെയ്തു : നടപടി മുന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍; പുറത്തുവരുന്നത് ഇന്ധനം ലാഭിക്കാന്‍ യാത്രക്കാരുടെ ജീവന്‍വച്ചുള്ള വിമാനക്കമ്പനികളുടെ കുതന്ത്രങ്ങള്‍

ന്യൂഡല്‍ഹി • സുരക്ഷാ നിയമലംഘനത്തെത്തുടർന്ന് വീഴ്ചയുടെ പേരില്‍ രാജ്യത്തെ പ്രമുഖ ചെലവ് കുറഞ്ഞ വിമാനകമ്പനിയായ ‘എയര്‍ ഏഷ്യ ഇന്ത്യ’യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സസ്പെന്‍ഡ് ചെയ്തു.

ഓപ്പറേഷൻസ് മേധാവി മനീഷ് ഉപ്പാൽ, വിമാന സുരക്ഷാ മേധാവി മുകേഷ് നേമ എന്നിവവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഒരാഴ്ച മുമ്പാണ് നടപടിയുണ്ടായതെങ്കിലും ഇപ്പോഴാണ്‌ പുറത്തുവരുന്നത്.

ഈ വർഷം ജൂണിൽ, എയർ ഏഷ്യ ഇന്ത്യയുടെ മുൻ പൈലറ്റുമാരിൽ ഒരാൾ, ഫ്ലൈയിംഗ് ബീസ്റ്റ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വിമാനക്കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡി.ജി.സി.എ രണ്ട് എയർ ഏഷ്യ ഇന്ത്യ എക്സിക്യൂട്ടീവുകൾക്ക് ജൂണ്‍ മാസത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചുവെന്നും ഡി.ജി.സി.എ അധികൃതര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് എയര്‍ ഏഷ്യ ഇന്ത്യ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more