1 GBP = 103.78
breaking news

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ വീണ്ടും ഡൽഹിയിലേക്ക് വിളിപ്പിക്കും

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ വീണ്ടും ഡൽഹിയിലേക്ക് വിളിപ്പിക്കും

ന്യൂഡൽഹി: രാജ്യസഭാ സീറ്റ്‌ തർക്കത്തെ തുടർന്നുള്ള അതൃപ്തി പരിഹരിക്കാൻ സംസ്ഥാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കും. സംസ്ഥാന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമായിരിക്കും പുതിയ കെപിസിസി അധ്യക്ഷനേ പ്രഖ്യാപിക്കുക. ഡിസിസി അധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവരുമായി എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ചർച്ച നടത്തും.

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള ഡൽഹി ചർച്ചകളിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന അഭിപ്രായം ഹൈക്കമാൻഡിന് ഉണ്ട്. എകെ ആന്‍റണി, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവരോട് അവസാന നിമിഷം മാത്രമാണ് ചർച്ചകളുടെ വിശദാംശങ്ങൾ നേതാക്കൾ വെളിപ്പെടുത്തിയത്. തീരുമാനത്തിനെതിരെ എതിർപ്പുകൾ ശക്തമാകുകയും നിരവധി പരാതികൾ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത്.

രാജ്യസഭാ സീറ്റ് വിവാദത്തിനു പുറമെ പുതിയ അധ്യക്ഷ നിയമനത്തിനുള്ള സംസ്ഥാന നേതാക്കളുടെ അഭിപ്രയം കൂടി ആരായും. ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്ന അഭിപ്രയം ഒഴിവാക്കാൻ ആണിത്. അധ്യക്ഷനേ നിയമിക്കുന്നതിന് മുൻപ് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഡിസിസി അധ്യക്ഷന്മാരുമായി ചർച്ച നടത്തും. നേരത്തേ ഈ ആവശ്യം ചില നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു. അധ്യക്ഷന് പുറമെ രണ്ടോ മൂന്നോ വർക്കിങ് പ്രസിഡന്‍റുമാരെയും നിയയിച്ചേക്കും.

മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷന്‍ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ വി ഡി സതീശൻ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹന്നാൻ എന്നിവർ വര്‍ക്കിങ് പ്രെസിഡന്‍റുമാര്‍ ആകാനാണ് സാധ്യത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more