1 GBP = 104.04
breaking news

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ദേശീയ സമ്മേളനത്തിന് ബ്രിട്ടൻ ഒരുങ്ങി; സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനത്തെ അഭിവാദനം ചെയ്യും

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ദേശീയ സമ്മേളനത്തിന് ബ്രിട്ടൻ ഒരുങ്ങി; സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനത്തെ അഭിവാദനം ചെയ്യും

ലണ്ടൻ: സി പി ഐ (എം) ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ബ്രിട്ടനിൽ നടക്കുന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (ഗ്രേറ്റ് ബ്രിട്ടൻ) സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 31, ഏപ്രിൽ 1 തിയതികളിലായി നടക്കുന്ന ദേശീയ സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നതിനായി പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രിട്ടനിലെത്തും. മാഞ്ചെസ്റ്ററിൽ വച്ചാണ് ഇക്കുറി എ ഐ സി നാഷണൽ കോൺഫറൻസ് നടക്കുക.

മാർച്ച് 31ന് നടക്കുന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സഖാവ് സീതാറാം യെച്ചൂരി സംസാരിക്കും. ബ്രിട്ടനിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പഞ്ചാബി എഴുത്ത്കാരനും കവിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന അന്തരിച്ച സഖാവ് അവ്താർ സിംഗ് സാദിഖിന്റെ നാമത്തിലാകും ഇക്കുറി സമ്മേളന വേദി അറിയപ്പെടുക. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

ഏപ്രിൽ 1ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ദേശീയ സമ്മേളനത്തിന് മുൻപായി തന്നെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കിയിരുന്നു. വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനങ്ങളും പ്രതിനിധികൾ എ ഐ സി ദേശീയ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കും. എ ഐ സി ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസ് എ ഐ സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

മാഞ്ചസ്റ്റർ ഡിഡ്സ്ബാറിയിലെ ബ്രിട്ടാനിയ കൺട്രി ഹോട്ടലിലെ അവ്താർ സിംഗ് സാദിഖ് നഗറിലാകും ഇക്കുറി സമ്മേളനം നടക്കുക. ഉച്ചക്ക് കൃത്യം പന്ത്രണ്ടര മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം അറിയിച്ചു.

Address:
Britannia Country House Hotel
Palatine Road,
Didsbury,
Manchester
M20 2WG
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ശ്രീകുമാര്‍ ജെ എസ് :07886392327
ജോസഫ്‌ ഇടിക്കുള: 07535229938
ജനേഷ് സി എന്‍ : 07960432577
അഭിലാഷ് തോമസ്‌ ( അയര്‍ലണ്ട്):+353879221625

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more