1 GBP = 103.12

ഡബിൾ എ സ്റ്റാറുകളുടെ തിളക്കത്തിൽ സട്ടനിൽ നിന്നും അഗ്നോയും ജുവാനയും

ഡബിൾ എ സ്റ്റാറുകളുടെ തിളക്കത്തിൽ സട്ടനിൽ നിന്നും അഗ്നോയും ജുവാനയും

ജിജോ അരയത്ത്

ജി സി എസ് ഇ പരീക്ഷാഫലം പുറത്തുവരവേ പതിവുപോലെ മലയാളി വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ജി സി എസ് ഇ യില്‍ ഉന്നത വിജയത്തിളക്കവുമായി യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി സട്ടനില്‍ നിന്നുള്ള അഗ്‌നോ കാച്ചപ്പിള്ളി ഷൈജുവും ജുവാന സൂസന്‍ മാത്യുവും. സട്ടന്‍ മലയാളി അസോസിയേഷന്റെ (മാസ്) സജീവ സാന്നിധ്യമായ ഷൈജു കാച്ചപ്പിള്ളിയുടെയും ബിന്ദുവിന്റേയും മകനായ അഗ്‌നോ 11 ഡബിൾ എ സ്റ്റാറുകളും 2 എ സ്റ്റാറുകളുമാണ് നേടിയത് . സാധാരണ കൂടുതല്‍ കുട്ടികളെടുക്കുന്ന 11 വിഷയങ്ങള്‍ക്ക് പുറമെകൂടുതലായി രണ്ടു വിഷയങ്ങള്‍കൂടി എടുത്താണ് അഗ്‌നോ 11 ഡബിൾ എ സ്റ്റാറുകളും 2 എ സ്റ്റാറുകളും കരസ്ഥമാക്കിയത്.

11 വിഷയങ്ങള്‍ക്ക് ലെവല്‍ 9 ഉം രണ്ടു വിഷയങ്ങള്‍ക്ക് ലെവല്‍ 8 ഉം കിട്ടിയാണ് സട്ടന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഗ്നോ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്.

നാട്ടില്‍ എറണാകുളം സ്വദേശിയായ അഗ്നോയുടെ പിതാവ് ഷൈജു ഹോവിസ് ലിമിറ്റഡിലും അമ്മ ബിന്ദു ലണ്ടന്‍ മെട്രോപൊളീറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചററും ആണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എദ്നാ ഏക സഹോദരനാണ്. ഭാവിയില്‍ കണക്കും ട്രിപ്പിള്‍ സയന്‍സും എടുത്തു മുന്നേറുവാനാണ് അഗ്‌നോ ലക്ഷ്യമിടുന്നത്. പാഠ്യേതര രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന അഗ്‌നോ വയലിനിലും ബാന്റിംഗിലും ബാഡ് മിന്റണിലും കരോട്ടെയിലും ഡ്രംസിലുമെല്ലാം ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

ജുവാനയും 10 എ സ്റ്റാറുകള്‍ നേടി അഭിമാന നേട്ടം കൈവരിച്ചു. സട്ടന്‍ നോണ്‍സച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവാന നാട്ടില്‍ തിരുവല്ല സ്വദേശികളായ ഫാര്‍മസിസ്റ്റായ മാത്യു കെ സാമുവലിന്റെയും സട്ടനിലെ എന്‍എച്ച് എസ് സ്റ്റാഫ് നഴ്‌സായ ആനിയുടെയും ഏക മകളാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വാ ഏക സഹോദരനാണ്. പഠിച്ച സ്‌കൂളില്‍ തന്നെ ഉപരി പഠനം നടത്തി ഭാവിയില്‍ ഡോക്ടറാകാനാണ് ജുവാനയുടെ ആഗ്രഹം.

സട്ടനില്‍ നിന്നുള്ള ഉന്നതവിജയം നേടിയ അഗ്നോയെയും ജുവാനയെയും സട്ടന്‍ മലയാളി അസോസിയേഷന്‍ (മാസ്) അനുമോദിച്ചു. ഭാവിയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠനത്തിലും പാഠ്യേതര രംഗങ്ങളിലും ഒരു പോലെ പ്രാധാന്യം കൊടുത്തു മുന്നേറുവാനും ഉന്നതവിജയം കരസ്ഥമാക്കാനും ഇവര്‍ മാതൃകയാകട്ടെയെന്നു മാസ് ഭാരവാഹികള്‍ ആശംസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more