1 GBP = 103.81

അഗ്നി-രണ്ട് മിസൈൽ പരീക്ഷണം വിജയകരം

അഗ്നി-രണ്ട് മിസൈൽ പരീക്ഷണം വിജയകരം

ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-രണ്ട് വിജയകരമായി പരീക്ഷിച്ചു. ആണവ പോർമുന വഹിക്കാൻ കഴിയുന്ന മിസൈൽ, ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിലെ (വീലർ ദ്വീപ്) മൊബൈൽ ഇന്‍റട്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് വിക്ഷേപിച്ചത്.

2000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലായ അഗ്നി-രണ്ട്, കരസനേയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന് വേണ്ടിയാണ് പരീക്ഷിച്ചത്. ഫെബ്രുവരി ആറിനും സമാനരീതിൽ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്പ്മെന്‍റ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആണ് അഗ്നി-2 വികസിപ്പിച്ചത്.

അഗ്നി-1 (700 കിലോമീറ്റർ), അഗ്നി-2 (2000 കിലോമീറ്റർ), അഗ്നി-3 (2500 കിലോമീറ്റർ), അഗ്നി-4 (2500 കിലോമീറ്റർ മുതൽ 3500 കിലോമീറ്റർ വരെ), അഗ്നി-5 (5000 മുതൽ 5500 കിലോമീറ്റർ വരെ) എന്നീ അഗ്നി പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.

അമേരിക്ക, ബ്രിട്ടൺ, റഷ്യ, ചൈന, ഫ്രാൻസ് എന്നിവയാണ് ബാലിസ്റ്റിസ് മിസൈലുള്ള മറ്റ് രാജ്യങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more