1 GBP = 103.81
breaking news

‘ഇന്ത്യയിലെ വാർത്തകൾ വേദനാജനകം’; സഹായത്തിന്​ ആഹ്വാനം ചെയ്​ത്​ അഫ്രീദിയും ശുഐബ്​ മാലിക്കും

‘ഇന്ത്യയിലെ വാർത്തകൾ വേദനാജനകം’; സഹായത്തിന്​ ആഹ്വാനം ചെയ്​ത്​ അഫ്രീദിയും ശുഐബ്​ മാലിക്കും

ഇസ്​ലാമാബാദ്​: കോവിഡ്​ രണ്ടാം തരംഗത്തിൽ ഗുരുതര സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യക്ക്​ പിന്തുണയുമായി പാകിസ്​താൻ ക്രിക്കറ്റ്​ താരങ്ങളായ ഷാഹിദ്​ അഫ്രീദിയും ശുഐബ്​ മാലിക്കും രംഗത്ത്​. നേരത്തേ പിന്തുണയുമായി ശുഐബ്​ അക്തറും രംഗത്തെത്തിയിരുന്നു.

”ഇന്ത്യയിൽ നിന്നും വരുന്ന വാർത്തകളും വിഡിയോകളും അത്യന്ത്യം വേദനാജനകമാണ്​. നിങ്ങൾ ഞങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലുമുണ്ട്​. ഷാഹിദ്​ അഫ്രീദി ഫൗണ്ടേഷൻ ഈ പരീക്ഷണ സമയത്ത്​ എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്യുന്നു” -അഫ്രീദി ട്വീറ്റ്​ ചെയ്​തു.https://platform.twitter.com/embed/Tweet.html?dnt=true&embedId=twitter-widget-0&features=e30%3D&frame=false&hideCard=false&hideThread=false&id=1386030060235337729&lang=en&origin=safari-reader%3A%2F%2Fwww.madhyamam.com%2Fsports%2Fcricket%2Fshahid-afridi-and-shoaib-malik-offers-support-to-india-amid-covid-19-790163&theme=light&widgetsVersion=ff2e7cf%3A1618526400629&width=550px

”ബുദ്ധിമു​േട്ടറിയ സമയത്ത്​ ചിന്തകളും പ്രാർഥനകളുമായി ഞങ്ങൾ ഇന്ത്യക്ക്​ കൂടെയുണ്ട്​. കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്നുള്ള ദുരന്തങ്ങൾ മായ്​ച്ചുകളയാൻ ദൈവം നമ്മെ സഹായി​ക്ക​ട്ടെ. ഇന്ത്യക്ക്​ കരുത്തോടെ ഇരിക്കാനാക​ട്ടെ” -ഇന്ത്യൻ ടെന്നീസ്​ താരം സാനിയ മിർസയുടെ ഭർത്താവ്​ കൂടിയായ ശുഐബ്​ മാലിക്​ ട്വീറ്റ്​ ചെയ്​തു.

നേരത്തേ ​ പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more