1 GBP = 103.14

അഫ്ഗാനിസ്താന് യൂറോപ്യന്‍ യൂണിയന്റെ നൂറു കോടി യൂറോ സാമ്പത്തിക സഹായം

അഫ്ഗാനിസ്താന് യൂറോപ്യന്‍ യൂണിയന്റെ നൂറു കോടി യൂറോ സാമ്പത്തിക സഹായം

ബ്രസൽസ്: അഫ്ഗാനിസ്താന് ഒരു ബില്ല്യൺ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് അഫ്ഗാനിസ്താന് സഹായം പ്രഖ്യാപിച്ചത്. 

അഫ്ഗാനിസ്താൻ സാമ്പത്തികമായും സാമൂഹികമായും തകർന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രപ്രതിനിധികൾ അഭിപ്രായപ്പെട്ടു. അതിനെ നേരിടാനായുള്ള സാമ്പത്തിക പാക്കേജ് ആണ് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചത്. നേരത്തെ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച 300 മില്ല്യൺ യൂറോയ്ക്ക് പുറമേയാണ് ഇപ്പോൾ പ്രഖ്യാപിച്ച സാമ്പത്തികസഹായം. 

യൂറോപ്യൻ യൂണിയൻ ഫണ്ടുകൾ അഫ്ഗാനുകൾക്കുള്ള നേരിട്ടുള്ള പിന്തുണ ആണെന്നും അത് താലിബാന്റെ താൽക്കാലിക സർക്കാരിനല്ല, പകരം രാജ്യത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടകൾക്ക് കൈമാറുമെന്നും യൂണിയൻ വ്യക്തമാക്കി.

ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തിൽ യുഎസ് പ്രസിഡന്റ് ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീജിൻ പിങ്, റഷ്യൻ പ്രസിഡന്റ് പുതിൻ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. 

അമേരിക്ക പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്താനിൽ അധികാരത്തിലേറ്റ താലിബാൻ നയിക്കുനന് സർക്കാർ എല്ലാ അന്താരാഷ്ട്ര സഹായങ്ങളും തടഞ്ഞുവെച്ചിരുന്നു. അതേസമയം രാജ്യത്ത് ഭക്ഷണ വിലയും തൊഴിലില്ലായ്മയും വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more