1 GBP = 103.96

അഫ്ഗാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തിനു പിന്നില്‍ മലയാളി : ആക്രമണം നടത്തിയ മലയാളിയെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അഫ്ഗാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തിനു പിന്നില്‍ മലയാളി : ആക്രമണം നടത്തിയ മലയാളിയെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഫ്ഗാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ചാവേര്‍ ആക്രമണം നടത്തിയത് മലയാളി , ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഐസിസ് അഫ്ഗാന്‍ ജയിലില്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ മലയാളിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശിയായ കെ.പി ഇജാസാണ് ചാവേറായതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണത്തില്‍ ഭീകരരടക്കം 24പേരാണ് മരിച്ചത്.

ഭീകരരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ആക്രമണം നടത്തിയത്. ആദ്യം ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പുണ്ടാവുകയായിരുന്നു. സ്‌ഫോടനത്തിലും വെടിവയ്പ്പിലുമാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മലയാളികള്‍ ഐസിസില്‍ ചേര്‍ന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more