1 GBP = 103.95

അടിമാലിക്ക് സമീപം ഇരുമ്പ് പാലത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

അടിമാലിക്ക് സമീപം ഇരുമ്പ് പാലത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

അടിമാലിക്ക് സമീപം ഇരുമ്പ് പാലത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്ക്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചാലക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഒരു കുടുംബത്തിലെ ഏഴ് പേരടങ്ങുന്ന സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ചാലക്കുടി പായിപ്പന്‍ വീട്ടില്‍ ജോയി (51), ശാലി (47), ജിയന്ന (3) എന്നിവരാണ് മരിച്ചത്. ജോയിയുടെ മക്കളായ ജിസ്‌ന (23) , ജീവന്‍ (16), ജീന (20), ജിസ്‌നയുടെ ഭര്‍ത്താവ് ജിയോ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത് അടിമാലി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതത്വം നല്‍കി.

ദേശീയ പാതയില്‍ അപകടക്കെണിയായി ഭാഗങ്ങളില്‍ വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തുകയും തുടര്‍ന്ന് ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more