1 GBP = 103.95
breaking news

പൊലീസുകാരെക്കൊണ്ട്​ ദാസ്യപ്പണി: എ.ഡി.ജി.പി നിതിൻ അഗർവാളും പ്രതിക്കൂട്ടിൽ

പൊലീസുകാരെക്കൊണ്ട്​ ദാസ്യപ്പണി: എ.ഡി.ജി.പി നിതിൻ അഗർവാളും പ്രതിക്കൂട്ടിൽ

തിരുവനന്തപുരം: പൊലീസുകാരെക്കൊണ്ട്​ ദാസ്യപ്പണി ചെയ്യിച്ചെന്ന വിവാദത്തിൽ എ.ഡി.ജി.പി സുധേഷ്​ കുമാറിനു പുറമെ മറ്റൊരു എ.ഡി.ജി.പി കൂടി പ്രതിക്കൂട്ടിൽ. എ.ഡി.ജി.പി നിതിൻ അഗർവാൾ പൊലീസുകാരെ കൊണ്ട്​ ത​​​െൻറ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടു.

നിലവിൽ റോഡ്​ സേഫ്​റ്റി കമീഷണറായ നിതിൻ അഗർവാൾ ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്നപ്പോൾ പൊലീസ്​ നായയുമായി ബന്ധ​പ്പെട്ട കാര്യങ്ങൾ മാത്രം ചെയ്യേണ്ട ഡോഗ്​ സ്​ക്വാഡിലെ പൊലീസുകാരെക്കൊണ്ട്​ സ്വന്തം വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തായിരിക്കുന്നത്​.  നാലു മാസം മുമ്പത്തെ ദൃശ്യങ്ങളാണിത്​.

നിതിൻ അഗർവാളിനെതിരെ പരാതി നൽകുന്നതി​​​​െൻറ ഭാഗമായി എടുത്തു വെച്ചതായിരുന്നു ദൃശ്യങ്ങൾ. നിലവിൽ പൊലീസ്​ സേനയിൽ ഉയർന്ന വിവാദത്തി​​​െൻറ പശ്​ചാത്തലത്തിൽ ചില പൊലീസ്​ ഉദ്യോഗസ്​ഥർ തന്നെയാണ്​ ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more