1 GBP = 104.21
breaking news

പ്രതിസന്ധികൾക്കിടയിലും അദാനി ഗ്രൂപ്പിന് തുടർ ഓഹരി വിപണിയിൽ നേട്ടം

പ്രതിസന്ധികൾക്കിടയിലും അദാനി ഗ്രൂപ്പിന് തുടർ ഓഹരി വിപണിയിൽ നേട്ടം

പ്രതിസന്ധികൾക്കിടയിലും അദാനി ഗ്രൂപ്പിന് തുടർ ഓഹരി വിപണിയിൽ നേട്ടം. 4 കോടി 55 ലക്ഷം ഓഹരികൾ വാങ്ങാൻ ആവശ്യക്കാരായതോടെ അദാനി ഗ്രൂപ്പിന് നേട്ടം ഉണ്ടായി. അവസാന മണിക്കൂറിൽ ലഭിച്ചത് 5 കോടിയിലേറെ ഓഹരികളുള്ള അപേക്ഷകളാണ്.

ഓഹരികൾ വാങ്ങിക്കൂട്ടിയത് വൻകിട വ്യക്തിഗത നിക്ഷേപകരാണ്. എന്നാൽ തുടർ ഓഹരികൾ വാങ്ങിയത് ചെറുകിട നിക്ഷേപകരിൽ നിന്നും വാങ്ങിയത് 11 ശതമാനം പേരാണ്.

20000 കോടി രൂപയാണ് തുടർ ഓഹരി വിൽപനയിലൂടെ അദാനി എന്റർപ്രൈസസ് സമാഹരിച്ചത്. എഫ് പി ഒയ്ക്ക് അനുവദിച്ച തിയ്യതി നീട്ടണമെന്നും ഓഹരി വില കുറയ്ക്കണമെന്നും ആവശ്യം ഉയ‍ർന്നെങ്കിലും അദാനി ഗ്രൂപ്പ് ഒന്നും മാറ്റാൻ തയ്യാറായില്ല. ആ ആത്മവിശ്വാസം ശരി വയ്ക്കുന്നതാണ് അവസാന ദിനത്തിലെ കണക്കുകൾ.

അബുദാബിയിലെ ഇന്‍റെർനാഷണൽ ഹോൾഡിംഗ്സ് എന്ന കമ്പനി മാത്രം 3200 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചത്. പിന്നാലെ ക്വാളിഫയ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും കൂട്ടത്തോടെ നിക്ഷേപമെത്തിച്ചു. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ തുടർ ഓഹരി വിൽപന, അദാനി എന്റർപ്രൈസസ് ലക്ഷ്യമിട്ടതിനും മുകളിൽ വിജയമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more