1 GBP = 103.87
breaking news

ബ്രിട്ടനിൽ കോവിഡ് മൂലം ഇതുവരെ മരണം 32,692 – പക്ഷെ യഥാർത്ഥ സംഖ്യ 45,000 ആയിരിക്കാമെന്ന് സൂചന; ജനസംഖ്യയുടെ പകുതിയോളം രോഗബാധിതരായാൽ 560,000 പേർ വരെ മരിക്കാനിടയുണ്ടെന്ന് സർക്കാർ!

ബ്രിട്ടനിൽ കോവിഡ് മൂലം ഇതുവരെ മരണം 32,692 – പക്ഷെ യഥാർത്ഥ സംഖ്യ 45,000 ആയിരിക്കാമെന്ന് സൂചന; ജനസംഖ്യയുടെ പകുതിയോളം രോഗബാധിതരായാൽ 560,000 പേർ വരെ മരിക്കാനിടയുണ്ടെന്ന് സർക്കാർ!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

 

ഇന്നലെ ആശുപത്രികളിൽ 627 പേരെ കൊറോണ കീഴടക്കിയതുൾപ്പെടെ യുകെയുടെ ഔദ്യോഗിക മരണസംഖ്യ 32,692 ആയി. എന്നാൽ മറ്റ് കണക്കുകൾ പ്രകാരം യഥാർത്ഥ മരണസംഖ്യ 45,000 മുതൽ 50,000 വരെ ആയിരിക്കാമെന്നാണ് സൂചന.

 

ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിട്ട കണക്കുകളിൽ വൈറസിന് ഇരയായ ആശുപത്രി-ഇതര രോഗികൾ, സ്വന്തം വീട്ടിൽ അല്ലെങ്കിൽ പരിചരണത്തിൽ മരിച്ചവർ എന്നിവ ഉൾപ്പെടുന്നു. ഇന്നലെ മാത്രം 3,403 രോഗികൾ കൂടി പോസിറ്റീവ് ആണെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു – മാർച്ച് അവസാനത്തിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന വര്ധനയാണത്. ഇതേവരെ കോവിഡ്-19 ബാധിച്ച ബ്രിട്ടീഷുകാരുടെ എണ്ണം ഔദ്ധ്യോഗികമായി 226,463 ആയി . എന്നാൽ ലക്ഷക്കണക്കിന് ആളുകളെ വൈറസ് ടെസ്റ്റിംഗിന് വിധേയരാക്കാനുള്ള ഒരു പദ്ധതി സർക്കാർ അവസാന ഘട്ടത്തിൽ ഉപേക്ഷിച്ചതിനാൽ, യഥാർത്ഥ സംഖ്യ 2.6 മില്ല്യൺ വരെ ആയിരിക്കാമെന്ന് അധികൃതർ സമ്മതിക്കുന്നു.

 

ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് പതിനായിരത്തോളം കെയർ ഹോം അന്തേവാസികൾ ഇതുവരെ മരണമടഞ്ഞതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പുറത്തുവിട്ടതിനെത്തുടർന്നാണ് ഈ പ്രവചനം. യുകെയിലെ കോവിഡ് ഇരകളിൽ നാലിലൊന്ന്. ഈ മാസം ആരംഭത്തോടെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കെയർ ഹോമുകളിൽ 8,312 പേർ മരിച്ചു, സ്കോട്ട്ലൻഡിൽ 1,195 പേരും വടക്കൻ അയർലണ്ടിൽ 232 പേരും മരിച്ചു – ആകെ കൃത്യമായി പറഞ്ഞാൽ 9,739 പേർ.

 

എന്നാൽ കോവിഡ് -19 മൂലമുണ്ടാകുന്ന മരണങ്ങൾ ആശുപത്രികളിൽ കുറയുന്നത് തുടരുകയാണെന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പവിസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണവും കഴിഞ്ഞ ആഴ്ചയേക്കാൾ 2,000 കുറവാണ്.

 

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ ആഴ്ച ലഘൂകരിക്കുന്നതിനാൽ ജനങ്ങൾക്ക് കൂടുതൽ സമയ൦ പുറമെ ചെലവഴിക്കാൻ അനുവാദമുണ്ടായിരിക്കുമെങ്കിലും , പ്രായമായവരെയും വിട്ടുമാറാത്ത രോഗികളെയും പോലുള്ള ഏറ്റവും ദുർബല വിഭാഗത്തിൽ പെട്ടവരെ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ നിർത്തിവെക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

“ദു:ഖകരമെന്നു പറയട്ടെ, കെയർ ഹോമുകളിൽ നാശനഷ്ടങ്ങൾ ഇപ്പോഴും തുടരുന്നു – സാധാരണ മരണത്തേക്കാൾ മൂന്നിരട്ടിയിലധികം മരണങ്ങൾ”, ചാരിറ്റി റിസർച്ച് ഡയറക്ടർ ഫിയോണ കാരാഗർ പറയുന്നു. എൻ‌എച്ച്‌എസുമായി താരതമ്യം ചെയ്യുമ്പോൾ സാമൂഹ്യ പരിപാലനത്തിന്റെ തോത് കെയർ ഹോമുകളിൽ തുല്യനിലയിൽ അല്ല എന്നുള്ളതിന്റെ ദൃഷ്ടാന്തമാണിതെന്നു അവർ കരുതുന്നു.

 

കെയർ ഹോം അന്തേവാസികളിൽ 70 ശതമാനം പേർക്കും ഡിമെൻഷ്യയുണ്ട്, ഇത് ഡിമെൻഷ്യ മൂലമുള്ള മരണങ്ങളുടെ വർദ്ധനവിനെ സൂചിപ്പിക്കുന്നു, ഒറ്റപ്പെടലും കെയർ വർക്കർമാരുടെ കുറവും മൂലമാണ് ഇത് സംഭവിക്കുന്നത്. ഈ മരണങ്ങളിൽ ഓരോന്നും അവരുടെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും പരിചരണക്കാർക്കും ഹൃദയാ ഭേദകമാണ്. അതിനാൽ കെയർ ഹോമുകൾ എല്ലാ താമസക്കാർക്കും സ്റ്റാഫുകൾക്കും ആവശ്യമായ സംരക്ഷണ ഉപകരണങ്ങൾക്കും പരിശോധന ലഭിക്കുന്നത് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ടെന്ന് അവർ പറയുന്നു.

 

ഈയിടെ പുറത്തുവിട്ട സർക്കാരിന്റെ ആന്റിബോഡി നിരീക്ഷണ പദ്ധതിയുടെ വിശകലന റിപ്പോർട്ട് അനുസരിച്ചു കോവിഡ് പോസിറ്റീവ് ആയവരിൽ 1.7 ശതമാനം പേർ മരിക്കാൻ സാധ്യതയുള്ളതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽക. ഇതിനർത്ഥം, ബ്രിട്ടന്റെ പകുതിയോളം രോഗബാധിതരായാൽ 560,000 പേർ വരെ കൊറോണ വൈറസ് ബാധിച്ച് മരിക്കാമെന്നാണ്.

 

 

ബ്രിട്ടനിൽ 4 ശതമാനവും ലണ്ടനിൽ 10 ശതമാനവും ആളുകൾ ശരീരത്തിൽ കോവിഡ് -19 നെതിരെ ആന്റിബോഡികൾ വികസിപ്പിച്ചെടുതായി കണ്ടെത്തിയെന്ന് ഇന്നലെ ഡൗണിങ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ നമ്പർ 10 ന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് രാജ്യത്തുടനീള൦ നടത്തിയ ആന്റിബോഡി പരിശോധനയിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ – അതായത് 2.64 ദശലക്ഷം ബ്രിട്ടീഷുകാർക്ക് മാത്രമാണ് അണുബാധയുണ്ടായത്. രോഗം 1.21 ശതമാനം വരെ കൊല്ലുന്നുവെന്നും ഇത് ഇൻഫ്ലുവൻസയേക്കാൾ 12 മടങ്ങ് മാരകമാകുമെന്നും ഇത് സൂചിപ്പിക്കുന്നു.

 

ലണ്ടനിൽ രക്തം വിശകലനം ചെയ്ത 10 ശതമാനം ആളുകളും ആന്റിബോഡികൾക്ക് പോസിറ്റീവ് ആണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇതിനർത്ഥം തലസ്ഥാനത്തെ 900,000 ആളുകൾ വൈറസിന് പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലണ്ടനിൽ 8,000 ത്തോളം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു – അതായത് ലണ്ടനിലെ കോവിഡ്-19 ന് മരണനിരക്ക് 0.89 ശതമാനം മാത്രമാണ്.

 

എന്നാൽ ബ്രിട്ടൻ മൊത്തത്തിൽ നോക്കുമ്പോൾ രക്തം വിശകലനം ചെയ്ത 4 ശതമാനം ആളുക ൾ മാത്രമാണ് ആന്റിബോഡികൾക്ക് പോസിറ്റീവ് ആയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു – രാജ്യത്തിനാവശ്യമായ സാമൂഹ്യ പ്രതിരോധശേഷിയേക്കാൾ 15 മടങ്ങ് കുറവാണിത്.

 

സാമൂഹ്യ പ്രതിരോധശേഷി നേടണമെങ്കിൽ ജനസംഖ്യയുടെ 60 ശതമാനം പേർക്കും ഈ വൈറസ് പിടിപെടേണ്ടതുണ്ട് എന്നാണ് സർ പാട്രിക് വാലൻസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.

 

എട്ട് ദശലക്ഷം ആളുകൾ താമസിക്കുന്ന നഗരത്തിന്റെ നാലിലൊന്ന് (25 ശതമാനം) കൊറോണ വൈറസ് ബാധിച്ചതായി ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more