ആലുവ: രാത്രി കാറില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച പ്രതികളെ യുവനടി തിരിച്ചറിഞ്ഞു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് നടി പ്രതികളെ തിരിച്ചറിഞ്ഞത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ആദ്യം അറസ്റ്റ് ചെയ്ത നാലു പ്രതികളെയാണ് തിരിച്ചറിയല്‍ പരേഡിനു വിധേയരാക്കിയത്. പ്രതികളായ മാര്‍ട്ടിന്‍, പ്രദീപ്, സലിം, മണികണ്ഠന്‍ എന്നിവരെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, നടിയെ ഉപദ്രവിച്ച ശേഷം പള്‍സര്‍ സുനി ആലപ്പുഴയിലെ ഒരു വീട്ടില്‍ എത്തിയിരുന്നു. ഈ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍െ്രെഡവും വീട്ടില്‍ നിന്നു കണ്ടെത്തി. ഏതാനും സ്മാര്‍ട്‌ഫോണുകളും മെമ്മറി കാര്‍ഡുകളും ഒരു പെന്‍െ്രെഡവുമാണ് ഇവിടെ നിന്നു കണ്ടെത്തിയത്. ഒരു ഐപാഡും സ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ വാതില്‍ക്കല്‍ നിന്നു ഉപേക്ഷിച്ച നിലയില്‍ ഒരു ഫോണ്‍ കവറും കണ്ടെത്തി.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത പള്‍സര്‍ സുനിയെയും വിജേഷിനെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ടു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന ഇനിയും പുറത്തുകൊണ്ടു വരേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു. അതിനു പ്രതികളെ ഇനിയും ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കാറില്‍ അതിക്രമിച്ചുകയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയതായും പരാതിയുണ്ട്. അര്‍ധനഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പാലാരിവട്ടത്ത് വച്ച് മറ്റൊരു വാഹനത്തില്‍ കയറി സംഘം കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു
click on malayalam character to switch languages