1 GBP = 104.02

നടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു; പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍

നടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു; പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍

കൊച്ചി: പള്‍സര്‍ സുനിയും കൂട്ടാളികളും നടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. നാഷണല്‍ ഹൈവേയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. നടിയെ പള്‍സര്‍ സുനിയും കൂട്ടുപ്രതികളും പിന്തുടരുന്നതിന്റേയും തട്ടിക്കൊണ്ടു പോകുന്നതിന്റേയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ നിര്‍ണ്ണായകമെന്നു കരുതാവുന്നതാണ് ഈ ദൃശ്യങ്ങള്‍. പക്ഷെ നടിയുടെ വീഡിയോകളും ചിത്രങ്ങളും അടങ്ങിയ മൊബൈല്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ കുഴക്കുന്നുണ്ട്.

നടിയെ പിന്തുടരുന്നത് കൂടാതെ വെങ്കലയിലെ ഒരു കടയില്‍ നിന്നും സുനിയും മറ്റുപ്രതികളും വെള്ളം വാങ്ങിക്കുടിക്കുന്നതിന്നതിന്റേ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കടയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചത്.

പള്‍സര്‍ സുനിയേയും വിജേഷിനേയും ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാത്തത് പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സുനിയെ പൊലീസ് മുറയില്‍ ചോദ്യം ചെയ്യരുത് എന്ന് ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്. പള്‍സര്‍ സുനിയെ പിടികൂടിയപ്പോള്‍ നല്‍കിയ പിന്തുണ പക്ഷേ ഇപ്പോള്‍ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കുകയാണ്. ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ തമ്മനത്തെ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണ് ആദ്യം സുനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് മാറ്റി പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് എറിഞ്ഞുവെന്നാണ് പിന്നീട് സുനി പറഞ്ഞത്. ഇതനുസരിച്ച് നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഇന്നലെ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വാഗമണ്ണിലേക്ക് പോകും വഴി ഫോണ്‍ കാട്ടില്‍ ഉപേക്ഷിച്ചുവെന്നാണ് ഒടുവില്‍ സുനി പറഞ്ഞിരിക്കുന്നത്. ഈ മൊഴി പ്രകാരം കാട്ടില്‍ തിരച്ചില്‍ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടയിലാണ് സുനിയും കൂട്ടാളികളും നടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more