1 GBP = 103.38

നടന്‍ കെ.ടി.സി അബ്ദുല്ല അന്തരിച്ചു

നടന്‍ കെ.ടി.സി അബ്ദുല്ല അന്തരിച്ചു

നടന്‍ കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും. പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികില്‍സയിലായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെ മരണം സംഭവിച്ചു. പന്നിയങ്കര പാര്‍വതീപുരം റോഡിലെ സാജി നിവാസിലായിരുന്നു താമസം.

കോഴിക്കോട് കോട്ടപ്പറമ്പിനടുത്ത് ഡ്രൈവര്‍ ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക പുത്രനായി ജനിച്ച അബ്ദുല്ലയ്ക്ക് ഹിമായത്തുല്‍ സ്‌കൂളിലും ഗണപത് ഹൈസ്‌കൂളിലും പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങള്‍ ഏറെപ്രിയപ്പെട്ടതായിരുന്നു. റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി അറിയപ്പെടുന്ന അബ്ദുല്ല സീരിയല്‍ നടനായും വേഷമിട്ടു.

കോഴിക്കോടിന്‍റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെ.ടി.സി അബ്ദുള്ള. നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും പ്രതിഭ തെളിയിച്ചു. 1936 ൽ കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പിൽ ജനിച്ച അബ്ദുള്ള പതിമൂന്നാം വയസിലെ നടകാഭിനയത്തിലേക്ക് കടന്നു. സുഹൃത്തുക്കളായിരുന്ന കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസിൽ നാടകത്തിൽ സജീവമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more