1 GBP = 104.24

അബൂദബി ക്ഷേത്ര ശിലാന്യാസം മോദി നിർവഹിച്ചു: യു.എ.ഇ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി മോദി

അബൂദബി ക്ഷേത്ര ശിലാന്യാസം മോദി നിർവഹിച്ചു: യു.എ.ഇ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി മോദി

അബൂദബി: 30 ലക്ഷത്തോളം ഇന്ത്യക്കാർക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗൾഫ് രാജ്യങ്ങൾക്ക് നന്ദി പറയുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അബൂദബി അൽ റഹ്​ബയിൽ നിർമിക്കുന്ന ക്ഷേത്രത്തി​​​െൻറ പ്രതീകാത്​മക ശിലാന്യാസം ഇന്ത്യൻ പ്രധാനമന്ത്രി നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ക്ഷേത്ര നിർമാണത്തിന് മുൻകയ്യെടുത്ത യു.എ.ഇ ഭരണാധികാരികൾക്ക് 125 കോടി ഇന്ത്യക്കാരുടെ പേരിൽ നന്ദി അറിയിക്കുന്നതായി മോദി വ്യക്തമാക്കി.

ലോകബാങ്കിൻെറ ഡെയ്ലി ബിസിനസ് റാങ്കിങ്ങിൽ ഇന്ത്യയുടെ കുതിപ്പ് അസാധാരണമാണ്. 142 ൽ നിന്നും ഇന്ത്യ നൂറിലെത്തി. എന്നാൽ ഞങ്ങൾ ഇതിൽ തൃപ്തരല്ല. ഇനിയും കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. അത് നേടിയെടുക്കാൻ പരിശ്രമിക്കുമെന്നും മോദി വ്യക്തമാക്കി. നിങ്ങൾ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ദുബൈയിലെ ഒാപറ ഹൗസിൽ ഇന്ത്യൻ സമൂഹവുമായി നടത്തുന്ന സംവാദ പരിപാടിയിലാണ്​ മോദി ശിലാന്യാസം നടത്തിയത്. ഇതിന്​ പിന്നാലെ ക്ഷേത്രഭൂമിയിൽ സ്വാമിമാരുടെ നേതൃത്വത്തിൽ ഭൂമിപൂജ ആരംഭിച്ചു. ഭൂമിപൂജയുടെ തത്സമയ സംപ്രേഷണം ഒാപറ ഹൗസിലെ സദസ്സ്​ മുമ്പാകെ പ്രദർശിപ്പിച്ചു.

 

അബൂദബി സർക്കാർ അനുവദിച്ച 55000 ചതുരശ്രമീറ്റർ സ്​ഥലത്ത്​ ബോചാസൻവാസി അക്ഷർ പുരുഷോത്തം സൻസ്​തയുടെ (ബാപ്​സ്​) നേതൃത്വത്തിലാണ്​ ക്ഷേത്രനിർമാണം. 400 മില്യൻ ദിർഹത്തിൽ കുറയാതെയുള്ള ചെലവിലാണ്​ നിർമാണം നടത്തുക. 2020ഒാടെ നിർമാണം പൂർത്തീകരിച്ച്​ ക്ഷേത്രം തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more