1 GBP = 104.01

മുംബയ് സ്‌ഫോടന കേസില്‍ മുന്‍ അധോലോക നായകന്‍ അബു സലീമിന് ജീവപര്യന്തം

മുംബയ് സ്‌ഫോടന കേസില്‍ മുന്‍ അധോലോക നായകന്‍ അബു സലീമിന് ജീവപര്യന്തം

മുംബയ് : മുംബയ് സ്‌ഫോടന കേസില്‍ മുന്‍ അധോലോക നായകന്‍ അബുസലീം, കരീമുള്ള ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം. ടാഡാ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം കോടതി ശരിവച്ചു. സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 1993ല്‍ മുംബയിലുണ്ടായ സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍നിന്നും മുംബയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. അബുസലീമാണ് കേസിലെ മുഖ്യപ്രതി. മുസ്തഫ ദോസെ ബറൂചില്‍ നിന്നും അയച്ച ആയുധങ്ങള്‍ അബു സലിം വഴിയാണ് മുംബയിലെത്തിച്ചത്.

സ്‌ഫോടകവസ്തുക്കള്‍ അയയ്ക്കുന്നതിന് മുമ്പ് മുസ്തഫ ദോസെയും സഹോദരന്‍ മുഹമ്മദ് ദോസെയും ദുബായിലെ വസതിയില്‍ ചര്‍ച്ച നടത്തിയിരുന്നു. അബ്ദുള്‍ ഗയൂം അദോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ദുബായിലെ ഓഫീസിലെ മാനേജരാണ്. മുംബയിലുണ്ടായ സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ടൈഗര്‍ മേമന്റെ സഹോദരന്‍ യാക്കൂബ് മേമനെ 2015 ജൂലായ് 30ന് തൂക്കിലേറ്റിയിരുന്നു.

2007ല്‍ കേസിലെ ആദ്യഘട്ട വിചാരണ അവസാനിച്ചപ്പോള്‍ 100 പേരെ കുറ്റക്കാരായി കണ്ട കോടതി 23 പേരെ വെറുതെ വിട്ടിരുന്നു. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് എ.കെ.47 അടക്കമുള്ള ആയുധങ്ങള്‍ കൈമാറിയെന്ന കേസിലും അബു സലിം പ്രതിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more