1 GBP = 103.89
breaking news

ലിവർപൂൾ മലയാളികളെ ദുഃഖത്തിലാഴ്ത്തി എബ്രഹാം സ്കറിയ (65) നിര്യാതനായി…

ലിവർപൂൾ മലയാളികളെ ദുഃഖത്തിലാഴ്ത്തി എബ്രഹാം സ്കറിയ (65) നിര്യാതനായി…

ലിവർപൂൾ ഫാസക്കാലിയിൽ താമസിക്കുന്ന എബ്രഹാം സ്‌കറിയ (65)കോവിഡ് ബാധിച്ചു മരണമടഞ്ഞു. പരേതൻ റാന്നി മാക്കപ്പുഴ താമറത്ത് കുടുംബാംഗമാണ്. കുറച്ചു ദിവസങ്ങളായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ കുഞ്ഞുമോൾ എബ്രഹാം. മക്കൾ ക്രിസ്ബിൻ, ക്രിസി. മരുമകൻ ബിമൽ. പരേതൻ മാഞ്ചസ്റ്റർ സെൻ്റ്.ജോർജ് ക്നാനായ ചർച്ച് ഇടവകാംഗമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.


എബ്രഹാം സ്കറിയയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, ലിംക പ്രസിഡൻ്റ് തമ്പി ജോസ്, ലിമ പ്രസിഡൻ്റ് സാബു ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more