യുക്മ നാഷണൽ ജോയിൻ്റ് ട്രഷററും, ആർ സി എൻ ലണ്ടൻ ഡയറക്ടർ ബോർഡംഗവുമായ എബ്രഹാം പൊന്നുംപുരയിടത്തിൻ്റെ മാതാവും പാലാ പൊന്നുംപുരയിടം ഔസേപ്പച്ചൻ്റ ഭാര്യയുമായ മേരിക്കുട്ടി ജോസഫ് പൊന്നുംപുരയിടം (78) ഇന്നലെ (19/06/2022) നാട്ടിൽ നിര്യാതയായി. പരേത കല്ലൂർക്കുളം തെക്കേമുറി പുറങ്ങനാൽ സ്വർണ വ്യാപാരിയായിരുന്ന പരേതനായ പി.ഐ എബ്രഹാമിൻ്റെ മകളും, മുൻ അകലകുന്നം പഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി എബ്രഹാമിൻ്റെ സഹോദരിയുമാണ്. മക്കൾ: മിനി ജോജോ, ജിജി ജോൺ, അബ്രാഹം പൊന്നുംപുരയിടം. മരുമക്കൾ: പരേതനായ ജോജോ മാനുവേൽ ചരണകുന്നേൽ, ഭരണങ്ങാനം, ജോൺ സെബാസ്റ്റ്യൻ, വള്ളുവംകോട്ട്, രാമപുരം. കൊച്ചുമക്കൾ: ശിൽപ ജോൺ, ജ്യോതി ആൻ ജോജോ.
സംസ്കാരശുശ്രൂഷകൾ മുത്തോലി പള്ളിയിലെ കുടുംബക്കല്ലറയിൽ പിന്നീട് നടത്തപ്പെടുന്നതാണ്.
എബ്രഹാമിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, മുൻ പ്രസിഡൻറ് മനോജ് കുമാർ പിള്ള, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റർ അലക്സ് വർഗീസ്, യുക്മ ലണ്ടൻ കോർഡിനേറ്റർ എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റും യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായ സുജു ജോസഫ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റ് ജയ്സൻ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്, ജോയിൻ്റ് സെക്രട്ടറി ബിബിരാജ് രവീന്ദ്രൻ, എൻഫീൽഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സിബി ജോർജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
click on malayalam character to switch languages