1 GBP = 103.71
breaking news

എബ്രഹാം സ്‌കറിയ ചേട്ടന് അന്തിമോപചാരമർപ്പിച്ച് ലിവർപൂൾ മലയാളികള്‍

എബ്രഹാം സ്‌കറിയ ചേട്ടന് അന്തിമോപചാരമർപ്പിച്ച് ലിവർപൂൾ മലയാളികള്‍

ലിവർപൂൾ: ലിവർപൂളിൽ നിര്യാതനായ എബ്രഹാം സ്കറിയക്ക് അന്തിമോപചാരമർപ്പിച്ച് ലിവർപൂൾ മലയാളികൾ. ലിവർപൂൾ മലയാളികളുടെ സ്വന്തം അനിയച്ചായൻ എന്ന് വിളിക്കപ്പെടുന്ന എബ്രഹാം സ്കറിയക്ക് നൂറുകണക്കിന് ആളുകളാണ് ഓണലൈനിലും നേരിട്ടുമായി അന്തിമോപചാരമർപ്പിച്ചത്.

മാഞ്ചസ്റ്റർ ക്നാനായ ഇടവകയുടെ അന്തിമോപചാരം എറ്റ വാങ്ങുന്നതിന് വേണ്ടി പ്രിയപ്പെട്ട അനിയച്ചായൻ്റെ മൃതദേഹം രാവിലെ 10 മണിക്ക് ഇടവക പള്ളിയിൽ എത്തിച്ചേർന്നിരുന്നു.തുടർന്ന് നടന്ന ശവസംസ്ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ സജി എlബഹാം കൊച്ചേത്തും ഫാ ജോമോൻ പുന്നൂസ് എന്നിവർ കാർമ്മികരായിരുന്നു. വിദേശത്തും സ്വദേശത്തുമുള്ള അനേകം ആളുകമുടെ അനുശോധന സന്ദേശങ്ങൾ വീഡിയോ ക്ലിപ്പിലുടെ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ഒരു യഥാർത്ഥ ക്രിസ്തുവിൻ്റെ ജീവിത ദർശനം എങ്ങനെ പരേതനിൽ ഉൾക്കൊണ്ടു ജീവിച്ചു എന്നുള്ളതിൻ്റെ നേർചിത്രം അനകരുടെ അനുഭവസാക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നതായരുന്നു എല്ലാ സന്ദേശങ്ങളും.

ഇടവകയ്ക്കു വേണ്ടി സെക്രട്ടറി ശ്രീ അലക്സ് എബ്രഹാം അനുശോധന സന്ദേശം അറിയിക്കുക ഉണ്ടായി. പരേതൻ്റെ മാതൃഇടവകയയ റാന്നി മന്ദമരുതി പള്ളിയുടെ വകയായി റീത്ത് സമർപ്പിക്കുകയും തുടർന്ന് യൂകെലുള്ള എല്ലാ ക്നാനായപള്ളികളെയും പ്രതിനിധികരിച്ച് റീത്ത് സമർപ്പിക്കുകയുമുണ്ടായി.
മൂന്ന് മണിയോടു കൂടി ലിവർപൂൾ എവർട്ടൺ സമിത്തേരിയിൽ ബദ്ധുക്കളുടെയും സുഹ്രത്തുകളും സഹപ്രവർക്കരുടെയും സാന്നിധ്യത്തിൽ ഫാ സജി എബ്രഹാം ശവസംസ്ക്കാംരം നടത്തുകയുമുണ്ടായി.

യുക്മയ്ക്കു വേണ്ടി ദേശീയ ഉപദേശക സമിതിയംഗം തമ്പി ജോസ് അന്തിമോപചാരമർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more