1 GBP =
breaking news

ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; മെയ് 5 ന് നവസുവിശേഷവത്ക്കരണത്തിന്റെ നവയുഗപ്പിറവിക്കായി എബ്ലൈസും ഏവൈക്ക്‌ മാഞ്ചെസ്റ്ററും ഒരുമിക്കുന്നു.

ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്;  മെയ് 5 ന് നവസുവിശേഷവത്ക്കരണത്തിന്റെ നവയുഗപ്പിറവിക്കായി എബ്ലൈസും ഏവൈക്ക്‌ മാഞ്ചെസ്റ്ററും ഒരുമിക്കുന്നു.
ബാബു ജോസഫ്
മാഞ്ചസ്റ്റർ:-  നാളെയുടെ യൂറോപ്പ് ദൈവത്തിന്റെ സ്വന്തമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്കാ നവ സുവിശേഷവത്ക്കരണരംഗത്തു ചരിത്രം കുറിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് മെയ് 5 ന് മുഴുവനാളുകളേയും യേശുനാമത്തിൽ മാഞ്ചെസ്റ്ററിലേക്ക് ക്ഷണിക്കുന്നു. പുതുതലമുറയുടെ അഭിരുചിയെ    യഥാർത്ഥ ക്രിസ്തീയ
ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിന് കാണിച്ചു കൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാമാഭിഷേകത്തിന്റെ പുത്തൻ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിപ്രകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക്  മാഞ്ചെസ്റ്ററിനൊപ്പം  മെയ് 5 ന് മാഞ്ചസ്റ്ററിൽ നടക്കും.
ഇരു കൺവെൻഷനുകൾക്കുമായി പ്രത്യേക പ്രാർഥനാ ഒരുക്കങ്ങൾ അഭിഷേകാഗ്നി കാത്തലിക് മിനിസ്ടിയുടെ നേതൃത്വത്തിൽ യുകെയിലെമ്പാടും നടന്നു വരുന്നു. ഇരുപത്തിനാല് മണിക്കൂർ    തുടർച്ചയായ കുരിശിന്റെ വഴി മാഞ്ചസ്റ്ററിൽ ഇന്നലെ വൈകീട്ട് പൂർത്തിയായി.
എബ്ലൈസിനെപ്പറ്റിയുള്ള പ്രത്യേക വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ച് കൊണ്ട് നടക്കുന്ന
എവൈക്  മാഞ്ചസ്റ്റർ ബൈബിൾ കൺവെൻഷൻ റവ ഫാ.സോജി ഓലിക്കൽ നയിക്കും.
രാവിലെ 9 മുതൽ ഉച്ചക്ക് ശേഷം 2 വരെ നടക്കുന്ന കൺവെൻഷനിലേക്ക് പ്രവേശനം സൗജന്യമാണ്.
വൈകിട്ട് 3.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാൾക്ക് 10 പൗണ്ട്  എന്ന നിരക്കിൽ പ്രത്യേക പാസ്സ്  ഏർപ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്.
  
ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്സ് ആൻഡ് വർഷിപ്പ്,  ആത്മീയ പ്രചോദനമേകുന്ന ജീവിത സാക്ഷ്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതിക സംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികൾക്കും യുവതീ യുവാക്കൾക്കും ക്രിസ്തുവിനെ പകർന്ന് നൽകാൻ ഒരുങ്ങുകയാണ്   ഫാ. സോജി ഓക്കിലിലും അഭിഷേകഗ്നി മിനിസ്ട്രീട്രീസും.  മെയ് 5 ന് നടക്കുന്ന കൺവെനിലേക്കും, എബ്ലേസിലേക്കും  അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യേശു നാമത്തിൽ ഏവരേയും  സ്വാഗതം ചെയ്യുന്നു.
എബ്ലേസ് ടിക്കറ്റുകൾക്കു വേണ്ടി www.sehionuk.org എന്ന വെബ്സൈറ്റി ലോ, 07443 630066 എന്ന നമ്പറിൽ രാജു ചെറിയാനെയോ  ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
ക്ലമന്റ് നീലങ്കാവിൽ – 07949 499454
രാജു ആന്റണി – 07912 217960
വിലാസം:-
AUDAClOUS CHURCH,
TRINITY WAY,
SALFORD,
MANCHESTER,
M3 7BD.

Post Your Comments Here ( Click here for malayalam )

Press Esc to close
show more