1 GBP = 104.00
breaking news

എസ്.എഫ്.ഐ നേതാവിന്റെ കൊല: മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി,​ മുഖ്യപ്രതിക്കായി

എസ്.എഫ്.ഐ നേതാവിന്റെ കൊല: മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി,​ മുഖ്യപ്രതിക്കായി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ മൂന്നാർ കൊട്ടക്കാമ്പൂർ സുപ്പവീട്ടിൽ അഭിമന്യുവിനെ (20)കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം പത്തനാട് കങ്ങഴ സ്വദേശി ബിലാൽ, മഹാരാജാസിൽ ഒന്നാംവർഷ അറബിക് ബിരുദ പഠനത്തിന് ചേർന്ന പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങൽ സ്വദേശി ഫറൂഖ്, ഫോർട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇന്നലെ പിടിയിലായ ഇവരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കേസിലെ മുഖ്യപ്രതിയും കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവർത്തകനും മൂന്നാം വർഷ അറബിക് ബിരുദ വിദ്യാർത്ഥിയുമായ വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവരെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷനുകളിലും പ്രതികളെ കുറിച്ചുള്ള വിവരം നൽകിയിട്ടുണ്ട്. അഭിമന്യുവിനൊപ്പം കുത്തേറ്റ

അർജ്ജുൻ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. സാരമായി പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി വിനീത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
15 അംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 12.15ന് മഹാരാജാസ് കോളേജിന്റെ പിന്നിലുള്ള ഗേറ്റിലാണ് സംഭവം. ഈ ഭാഗത്തെ ചുമരിൽ നവാഗതരെ വരവേൽക്കാനായി എസ്.എഫ്.ഐ പ്രവർത്തകർ ബുക്ക്ഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇവിടെ കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവർത്തകനും മൂന്നാം വർഷ അറബിക് ബിരുദ വിദ്യാർത്ഥിയുമായ വടുതല സ്വദേശി മുഹമ്മദിന്റെ നേതൃത്വത്തിൽ പോസ്‌റ്ററൊട്ടിച്ചു. ഇതിനെ എസ്.എഫ്.ഐ പ്രവർത്തകർ ചോദ്യം ചെയ്‌തതോടെ സംഘർഷത്തിലേക്ക് നീങ്ങി. വാക്കുതർക്കം അവസാനിപ്പിച്ച് മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവർ മടങ്ങി. പിന്നീട് രാത്രിയിൽ പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ അഭിമന്യുവിനെ അടിച്ചുവീഴ്‌ത്തി കുത്തുകയായിരുന്നു. ഈ അക്രമി തന്നെയാണ് അർജ്ജുനെയും കുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more