1 GBP = 103.12

യുവതീയുവാക്കൾക്കായി അഭിഷേകാഗ്നി മിനിസ്ട്രീസ് ഒരുക്കുന്ന “ജീസസ് വീക്കെൻഡ് “ജൂൺ 29 മുതൽ ജൂലൈ 1 വരെ

യുവതീയുവാക്കൾക്കായി അഭിഷേകാഗ്നി മിനിസ്ട്രീസ് ഒരുക്കുന്ന “ജീസസ് വീക്കെൻഡ് “ജൂൺ 29 മുതൽ ജൂലൈ 1 വരെ
യേശുവിനായി ഒരു വാരാന്ത്യം.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ യുവതീയുവാക്കൾക്കായി ആത്മാഭിഷേക  ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന ജീസസ് വീക്കെൻഡ് ജൂൺ 29 വെള്ളി മുതൽ  ജൂലൈ 1 ഞായർ വരെ നടത്തപ്പെടുന്നു . യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ  തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് റെജിസ്റ്റർ ചെയ്യാം.
കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസും നാളെയുടെ  പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന

ഏറെ അനുഗ്രഹദായകമായ ഈ ആത്മാഭിഷേക വാരാന്ത്യത്തിലേക്ക്  ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.

ADRESS .

SAVIO HOUSE
INGERSLEY ROAD
BOLLINGTON
MACCLESFIELD
SK10 5RW .
കൂടുതൽ വിവരങ്ങൾക്ക്
ജോസ് കുര്യാക്കോസ് ‭07414 747573‬.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more