1 GBP = 104.01

യുകെയുടെ പ്രമുഖ നഗരങ്ങളിലേക്ക് കത്തിപ്പടർന്ന് അഭിഷേകാഗ്നി: ഇന്ന് മാഞ്ചെസ്റ്ററിലും നാളെ ലണ്ടണിലും…

യുകെയുടെ പ്രമുഖ നഗരങ്ങളിലേക്ക് കത്തിപ്പടർന്ന് അഭിഷേകാഗ്നി: ഇന്ന് മാഞ്ചെസ്റ്ററിലും നാളെ ലണ്ടണിലും…
 
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആത്‌മീയ നേതൃത്വത്തിൽ നടന്നു വരുന്ന ‘അഭിഷേകാഗ്നി ഏകദിന കൺവെൻഷന്റെ  ഏഴാം ദിനം ഇന്ന് മാഞ്ചസ്റ്റർ റീജിയനിൽ (Venue: BEC Arena, Longbridge Road, Trafford Park, Manchester, M17 1SN) നടക്കും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് കൺവെൻഷൻ സമയം. വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിൽ,റവ.ഫാ.ജോസ് അഞ്ചാനിക്കൽ, ജനറൽ കൺവീനർ സാജു വര്ഗീസ്, കൺവീനർമാരായ ഡീക്കൻ അനിൽ ലൂക്കോസ്, ബിജു ആന്റണി, ജോസ് ആന്റണി, ദീപു ജോർജ്, ജെയ്സൺ മേച്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ ഉച്ചഭക്ഷണം (packed lunch) കൊണ്ടുവരേണ്ടതാണ്. കൺവെൻഷൻ ഹാളിനോട് ചേർന്ന് വാഹന പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഹാളിൽ ഒരുക്കുന്ന ഫുഡ് സ്റ്റാളിൽ നിന്നും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതായിരിക്കും. കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
അഭിഷേകാഗ്നി ഏകദിന കൺവെൻഷന്റെ എട്ടാമത്തെയും അവസാനത്തെയും ദിനം ലണ്ടൻ റീജിയനിൽ ഞായറാഴ്ച രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ  നടക്കും. Harrow Leisure Centre, Christ Church Avenue, Harrow HA3 5BD – യിൽ വച്ച് നടക്കുന്ന ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായതായി കോ-ഓർഡിനേറ്റർ റെവ. ഫാ. ജോസ് അന്തിയാംകുളം, കൺവീനർമാരായ ഷാജി, തോമസ്, ജോമോൻ എന്നിവർ അറിയിച്ചു. കുട്ടികൾക്കായി പ്രത്യേക വിഭാഗം ഉണ്ടായിരിക്കും.
രണ്ടു ദിവസങ്ങളിലും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രിസ് ഡയറക്ടർ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, രൂപത ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടർ റെവ. ഫാ. സോജി ഓലിക്കൽ, മറ്റു ടീമംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. മാർ ജോസഫ് സ്രാമ്പിക്കൽ വി. ബലിയർപ്പിച്ച വചനസന്ദേശം നൽകും. മുൻവർഷത്തേതുപോലെ ധാരാളം വിശ്വാസികൾ ഈ വർഷവും അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. എല്ലാവരെയും ഈ അനുഗ്രഹ ദിവസങ്ങളിലേക്ക് യേശുനാമത്തിൽ പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു.
മാഞ്ചെസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ 2018: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. നവംബർ 3 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും ശുശ്രൂഷകൾ നടക്കുക.

2. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ശുശ്രൂഷകൾ നടത്തപ്പെടും.

3. കുട്ടികൾക്കുള്ള ശുശ്രൂഷയിൽ പങ്കെടുക്കുന്നവർ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം.

4. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കൺവെൻഷൻ ഹാളിന്റെ അഡ്രസ്: BEC Arena, Longbridge Road, Trafford Park, Manchester, M17 1SN.

5. കൺവെൻഷൻ ഹാളിനോട് ചേർന്ന് പാർക്കിംഗ് സൗകര്യം ലഭ്യമായിരിക്കും.

6. കൺവെൻഷൻ ദിവസം BEC Arena ക്രമീകരിക്കുന്ന Food Stall-ൽ നിന്നും മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും.

7. കൺവെൻഷനോട് അനുബന്ധിച്ചു വിശുദ്ധ കുർബ്ബാനയും, കുമ്പസ്സാരത്തിനും കൗൺസിലിംഗിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

മാഞ്ചസ്റ്ററിൽ  നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഈ കൺവെൻഷനു വേണ്ടി നിരവധി സ്ഥലങ്ങളിൽ പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടന്നു വരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന്  മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more