1 GBP = 103.17
breaking news

ഇന്ത്യക്കുവേണ്ടി ഇരുപത്തിയൊന്ന് ദിവസത്തെ ഉപവാസ യജ്ഞവുമായി സെഹിയോൻ യുകെ യും അഭിഷേകാഗ്നി മിനിസ്ട്രിയും.

ഇന്ത്യക്കുവേണ്ടി  ഇരുപത്തിയൊന്ന് ദിവസത്തെ  ഉപവാസ യജ്ഞവുമായി സെഹിയോൻ യുകെ യും  അഭിഷേകാഗ്നി മിനിസ്ട്രിയും.

കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ സാഹചര്യത്തിൽ ഇന്ത്യക്കുവേണ്ടി സെഹിയോൻ , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്ന് ദിവസത്തെ തുടർച്ചയായ ഉപവാസ പ്രാർത്ഥന ഇന്നലെ ഏപ്രിൽ 27 മുതൽ ആരംഭിച്ചു. മെയ് 17 ന് സമാപിക്കും.
ഇന്ത്യയെ പൂർണ്ണമായും ദൈവ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് പൂർണ്ണമായും ഉപവാസ , പരിത്യാഗ പ്രവർത്തികളിലേർപ്പെട്ട് നടക്കുന്ന പ്രാർത്ഥനാ യജ്ഞത്തിന് ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ബ്രദർ ജോസ് കുര്യാക്കോസ് , ബ്രദർ സാജു വർഗീസ് എന്നിവർ നേതൃത്വം നൽകും.

പൂർണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാർത്ഥിക്കാൻ ഇരുപത്തിയൊന്ന് ദിവസത്തേക്കും ഇതിനോടകം നിരവധിപേർ തയ്യാറായിക്കഴിഞ്ഞു .
പരിത്യാഗ പ്രവർത്തികളിൽ ഒരേമനസ്സോടെ ഒരുമിക്കുന്ന , വചനം മാംസമാകുന്ന , ഈ യജ്ഞത്തിൽ ഇനിയും പങ്കാളികളാകുവാൻ സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികൾ യേശുനാമത്തിൽ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക് 
ജോസ് കുര്യാക്കോസ് 
07414 747573.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more